ഇന്തോനേഷ്യയിൽ ഭൂകമ്പത്തിന് ഇരകളായവർക്കായി പ്രാർത്ഥിച്ച് മാർപാപ്പ

ഇന്തോനേഷ്യയിലെ ജാവയിൽ ഉണ്ടായ ഭൂകമ്പത്തിൽ ഇരകളായവർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. അതോടൊപ്പം യുദ്ധത്തിൽ തകർന്ന ഉക്രെയ്നിൽ സമാധാനം ഉണ്ടാകുന്നതിനായും മാർപാപ്പ പ്രാർത്ഥിച്ചു. നവംബർ 23 -ലെ പ്രതിവാര കൂടിക്കാഴ്ചയുടെ സമാപനമാണ് പാപ്പാ ഇവരെ പ്രത്യേകം അനുസ്മരിച്ചത്.

“ഭൂകമ്പത്തിന് ഇരകളായ പ്രിയപ്പെട്ട ജനങ്ങളോടുള്ള എന്റെ സാമീപ്യം ഞാൻ അറിയിക്കുന്നു. മരിച്ചവർക്കും പരിക്കേറ്റവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഉക്രെയ്നിലും ലോകമെമ്പാടുമുള്ള ജനങ്ങളുടെ സമാധാനത്തിനും എല്ലാ സംഘർഷങ്ങൾക്കും അറുതി വരുത്തുന്നതിനും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം.” പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.