തുറവിയുടെ സംസ്കാരം രൂപപ്പെടുത്തണം: ഡോ. കളത്തിപ്പറമ്പില്‍

പ്രവാസികളെയും അഭയാര്‍ഥികളെയും സ്വീകരിക്കുന്ന തുറവിയുടെ സംസ്കാരം രൂപപ്പെടുത്തുവാന്‍ പൊതു സമൂഹത്തിനു ബാധ്യത ഉണ്ടെന്നു വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. സിബിസിഐ ലേബര്‍ കമ്മീഷനും വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷനും കേരള ലേബര്‍ മൂവ്മെന്റും ചേര്‍ന്ന് നടത്തിയ സെമിനാറിലാണ് അദ്ദേഹം ഈ കാര്യം അഭിപ്രായപ്പെട്ടത്.

കുടിയേറ്റത്തിന്റെ ദുരിതങ്ങള്‍ ഏറ്റുവാങ്ങുന്നവരുടെ ജീവിതം നമ്മുടെ ജീവിതവുമായി ചേര്‍ത്തു വയ്ക്കുമ്പോഴാണ് അവരുടെ പ്രശ്നങ്ങളുടെ വ്യാപ്തിയും ആഴവും നമുക്ക് മനസിലാക്കുവാന്‍ കഴിയുന്നത്. സുരക്ഷിതവും നിയമാനുസൃതവും ആയ കുടിയേറ്റത്തിന് സാഹചര്യങ്ങള്‍ ഒരുക്കുവാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്തര്‍ദേശീയ കുടിയേറ്റം: പ്രശ്നങ്ങളും സാധ്യതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് സെമിനാര്‍ നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.