ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ പുതിയ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്‍റ്

​​​വ​​​ട​​​വാ​​​തൂ​​​ർ പൗ​​​ര​​​സ്ത്യ​​​ വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ന്‍റെ ഏ​​​ഴാ​​​മ​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി റ​​​വ. ഡോ. ​​​ആ​​​ൻ​​​ഡ്രൂ​​​സ് മേ​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ൽ നി​​​യ​​​മി​​​ത​​​നാ​​​യി. പൗ​​​ര​​​സ്ത്യ​​​സ​​​ഭാ ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ന്നി​​​യ പ​​​ഠ​​​ന​​​ത്തി​​​നും ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നും വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന​​​തി​​​നാ​​​യി 1982-ൽ ​​​വ​​​ട​​​വാ​​​തൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് അ​​​പ്പ​​​സ്തോ​​​ലി​​​ക് സെ​​​മി​​​നാ​​​രി​​​യി​​​ൽ സ്ഥാ​​​പി​​​ത​​​മാ​​​യതാണ് വി​​​ദ്യാ​​​പീ​​​ഠം.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം സെ​​​മി​​​നാ​​​രി അ​​​ങ്ക​​​ണ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വ​​​ച്ച് വി​​​ദ്യാ​​പീഠം വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റും സെ​​​മി​​​നാ​​​രി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​​മാ​​​ണ് നി​​​യ​​​മ​​​ന​​​വി​​​വ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സെ​​​മി​​​നാ​​​രി ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​മാ​​​യ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ടും സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ആ​​​റു വ​​​ർ​​​ഷം പൗ​​​ര​​​സ്ത്യ വി​​​ദ്യാ​​​പീ​​​ഠം പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സ്തു​​​ത്യ​​​ർ​​​ഹ​​​മാ​​​യ സേ​​​വ​​​നം കാ​​​ഴ്ച​​​വ​​​ച്ച റ​​​വ. ഡോ. ​​​വി​​​ൻ​​​സെ​​​ന്‍റ് ആ​​​ല​​​പ്പാ​​​ട്ട് ഒൗ​​​ദ്യോ​​​ഗി​​​ക കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന​​​ത്. പാ​​​ലാ രൂ​​​പ​​​താം​​​ഗ​​​മാ​​​യ റ​​​വ. ഡോ. ​​​ആ​​​ൻ​​​ഡ്രൂ​​​സ് മേ​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ൽ റോ​​​മി​​​ൽ നി​​​ന്ന് വി​​​ശു​​​ദ്ധ​​​ഗ്ര​​​ന്ഥ​​​ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി, 17 വ​​​ർ​​​ഷ​​​മാ​​​യി പൗ​​​ര​​​സ്ത്യ​​​വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​യി സേ​​​വ​​​നം ചെ​​​യ്യു​​​ന്നു.

വി​​​ശു​​​ദ്ധ​​​ഗ്ര​​​ന്ഥ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ നി​​​ര​​​വ​​​ധി പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടേ​​​യും ലേ​​​ഖ​​​ന​​​ങ്ങ​​​ളു​​​ടേ​​​യും ഗ്ര​​​ന്ഥ​​​ക​​​ർ​​​ത്താ​​​വാ​​​ണ്. പൗ​​​ര​​​സ്ത്യ​​​ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് (DTh), മാ​​​സ്റ്റേ​​​ഴ്സ് (MTh), ബാ​​​ച്ചി​​​ല​​​ർ (BTh) ബി​​​രു​​​ദ​​​ങ്ങ​​​ളും, ഫി​​​ലോ​​​സ​​​ഫി​​​യി​​​ൽ ബാ​​​ച്ചി​​​ല​​​ർ ബി​​​രു​​​ദ​​​വും ന​​​ല്കു​​​ന്ന സീ​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ വി​​​ദ്യാ​​​ക്ഷേ​​​ത്ര​​​മാ​​​ണ് പൗ​​​ര​​​സ്ത്യ​​​വി​​​ദ്യാ​​​പീ​​​ഠം.

പൗ​​​ര​​​സ്ത്യ​​​ദൈ​​​വ​​​ശാ​​​സ്ത്ര​​​വീ​​​ക്ഷ​​​ണ​​​ത്തി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ കോ​​​ഴ്സു​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ ന​​​ട​​​ക്കു​​​ന്ന​​​ത്. ഈ ​​​വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ൽ അ​​​ല്മാ​​​യ​​​ർ​​​ക്ക് പൗ​​​ര​​​സ്ത്യ​​​ദൈ​​​വ​​​ശാ​​​സ്ത്രം, സ​​​ഭാ​​​ച​​​രി​​​ത്രം, ബൈ​​​ബി​​​ൾ എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക കോ​​​ഴ്സു​​​ക​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ പൗ​​​ര​​​സ്ത്യ​​​ കാ​​​ന​​​ൻ നി​​​യ​​​മ​​​സം​​​ഹി​​​ത​​​യി​​​ൽ മാ​​​സ്റ്റേ​​​ഴ്സ് ബി​​​രു​​​ദ​​​വും ഈ ​​​വിദ്യാപീ ഠത്തിൽ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന്‍റെ പ്ര​​​ഥ​​​മ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി റ​​​വ. ഡോ. ​​​ജെ​​​യിം​​​സ് ത​​​ല​​​ച്ചെ​​​ല്ലൂ​​​ർ നി​​​യ​​​മി​​​ത​​​നാ​​​യി.

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​താം​​​ഗ​​​മാ​​​യ റ​​​വ. ഡോ. ​​​ജെ​​​യിം​​​സ് ത​​​ല​​​ച്ചെ​​​ല്ലൂ​​​ർ 12 വ​​​ർ​​​ഷ​​​മാ​​​യി പൗ​​​ര​​​സ്ത്യ​​​ വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​യും ആ​​​റു വ​​​ർ​​​ഷ​​​ക്കാ​​​ലം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യും സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.