പ്രളയബാധിത പ്രദേശങ്ങളിൽ വാക്സിനേഷന് മുൻഗണന നൽകണം: ചങ്ങനാശ്ശേരി അതിരൂപത

മഴയുടെ തീവ്രത വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടനാടും ആലപ്പുഴ, കോട്ടയം ജില്ലകളിലെ പല പ്രദേശങ്ങളും ഗുരുതരമായ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഒരുപക്ഷേ മുൻവർഷങ്ങളിലേതിനു സമാനമായ സാഹചര്യങ്ങൾ വീണ്ടും ഉണ്ടായേക്കുമോയെന്ന് ആളുകൾ ഭയപ്പെടുന്നുണ്ട്. ആളുകളെ കൂട്ടംകൂട്ടമായി രക്ഷപെടുത്തേണ്ടതും ക്യാമ്പുകളിൽ താമസിപ്പിക്കേണ്ടതുമായ സാഹചര്യങ്ങൾ മുൻകൂട്ടി കാണേണ്ടതായിട്ടുമുണ്ട്.

എന്നാൽ കോവിഡ് പകർച്ചവ്യാധി നിലനിൽക്കുന്ന സാഹചര്യമായതിനാൽ അത് ഒരുപക്ഷേ, ഈ മാരകരോഗം പടർന്നുപിടിക്കാനും കാരണമായേക്കാം. അതിനാൽ ഈ പ്രദേശങ്ങളിലുള്ളവരെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തി അടിയന്തരമായി കോവിഡ് വാക്സിൻ നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്, ആലപ്പുഴ ജില്ലയിലെ സാഹചര്യങ്ങൾ നേരിട്ട് അറിയാവുന്ന ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ എന്നിവർക്ക് നിവേദനങ്ങൾ അയച്ചു.

അഡ്വ. ജോജി ചിറയിൽ, പി ആർ ഒ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.