വാക്സിനേഷന്‍ കോവിഡ് മരണനിരക്ക് കുറയ്ക്കുന്നു; 2 ഡോസ് സ്വീകരിച്ചവര്‍ക്ക് 95 % വരെ പ്രതിരോധം: ഐസിഎംആര്‍

കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ കോവിഡ് വാക്സിനേഷന് സാധിക്കുമെന്ന് ഐസിഎംആർ പഠനം. തമിഴ്നാട് പോലീസ് സേനയിൽ നിന്ന് കോവിഡ് ബാധിതരായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഐസിഎംആർ പഠനം നടത്തിയിരിക്കുന്നത്. ഇത്തരമൊരു റിപ്പോർട്ട് പുറത്തുവന്നതിലൂടെ വാക്സിനേഷൻ സംബന്ധിച്ച് നിലനിൽക്കുന്ന ചില തെറ്റിദ്ധാരണകൾക്കും വ്യാജപ്രചാരണങ്ങൾക്കും പരിഹാരമാവുന്നുവെന്നാണ് വിലയിരുത്തൽ.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്ന ഫെബ്രുവരി ഒന്നു മുതൽ മെയ് 14 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. സംസ്ഥാനത്തെ 1,17,524 പോലീസുകാരിൽ 32,792 പേർ ആദ്യ ഡോസും 67,673 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. 17,059 പേർ വാക്സിന്റെ ഒരു ഡോസും സ്വീകരിച്ചിട്ടില്ല.

പഠനം സൂചിപ്പിക്കുന്നതനുസരിച്ച് കോവിഡ് വാക്സിൻ സ്വീകരിച്ചവരിലെ മരണനിരക്ക് കുറവാണ്. ഒരു ഡോസ് സ്വീകരിച്ചവരിൽ 0.18, രണ്ട് ഡോസ് സ്വീകരിച്ചവരിൽ 0.05 എന്നിങ്ങനെയാണ് കോവിഡ് മരണത്തിനുള്ള സാധ്യത. അതേസമയം വാക്സിൻ സ്വീകരിക്കാത്തവരിൽ മരണനിരക്ക് ഉയർന്ന നിലയിലുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.