ഉഴവൂര്‍ ജൂബിലി ദമ്പതിസംഗമം നാളെ

ഉഴവൂര്‍ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ക്‌നാനായ ജൂബിലി ദമ്പതിസംഗമം ഒക്‌ടോബര്‍ 22 ശനിയാഴ്ച  സംഘടിപ്പിക്കുന്നു. ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിരൂപതാ ഫാമിലി കമ്മീഷനുമായി സഹകരിച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്.

കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം സംഗമം ഉദ്ഘാടനം ചെയ്യും. വിവാഹത്തിന്റെ സുവര്‍ണ്ണ രജതജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ചടങ്ങില്‍ ആദരിക്കും.

വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫൊറോന വികാരി ഫാ. തോമസ് ആനിമൂട്ടില്‍, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, കെ.സി.ഡബ്ല്യു.എ ഉഴവൂര്‍ ഫൊറോന ചാപ്ലെയിന്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, അതിരൂപതാ സെക്രട്ടറി ഷൈനി സിറിയക്, ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് ലില്ലി ജോസഫ്, യൂണിറ്റ് പ്രസിഡന്റ് ബിബില സജി എന്നിവര്‍ പ്രസംഗിക്കും. ഉഴവൂര്‍ ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.