ഉഴവൂര്‍ ഫൊറോന മിഷന്‍ലീഗ് പ്രവര്‍ത്തന ഉദ്ഘാടനവും മിഷന്‍ സംഗമവും നടത്തപ്പെട്ടു

ചെറുപുഷ്പ മിഷന്‍ലീഗ് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ഉഴവൂര്‍ ഫൊറോന മിഷന്‍ലീഗ് പ്രവര്‍ത്തനോദ്ഘാടനവും മിഷന്‍ സംഗമവും മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചില്‍ സംഘടിപ്പിച്ചു. ഫൊറോനാ പ്രസിഡന്റ്  ജിസ്വിന്‍ ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മിഷന്‍ലീഗ് അതിരൂപതാ ഡയറക്ടര്‍ ഫാ. റ്റിനേഷ് പിണര്‍ക്കയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഉഴവൂര്‍ ഫൊറോന പള്ളി വികാരി ഫാ. തോമസ് ആനിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി.  ഉഴവൂര്‍ ഫൊറോന ഡയറക്ടര്‍ ഫാ. ഡൊമിനിക് മഠത്തിക്കളത്തില്‍, മോനിപ്പള്ളി വികാരി ഫാ. മാത്യു ഏറ്റിപള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.

സിസ്റ്റര്‍ ഹര്‍ഷ എസ്.ജെ.സി, മാത്യുകുട്ടി മൂലക്കാട്ട്, അജീഷ് അബ്രഹാം, ആല്‍ബിന്‍ ജോണി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

ചെറുപുഷ്പ മിഷന്‍ലീഗ് പ്രവര്‍ത്തനങ്ങള്‍ക്കായി കോട്ടയം അതിരൂപത രൂപം നല്‍കിയ ടീം കട്ടുറുമ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉഴവൂര്‍ ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നായി 250-ഓളം അംഗങ്ങള്‍ പങ്കെടുത്തു. സംഗമത്തില്‍ മിഷന്‍ലീഗ് അംഗങ്ങള്‍  കലാപരിപാടികള്‍ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.