‘ഉയിർപാട്ട്’ നാടിന് അതിജീവനത്തിൻ്റെ  ഉണർത്തുപാട്ടായി  

പ്രളയകേരളത്തെ അതിജീവനത്തിന്റെ കരയിലേയ്ക്ക് അടുപ്പിച്ച അനേകർക്ക്‌ ആദരവായി എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികർ ഒരുക്കിയ ഉയിർപാട്ട് വ്യത്യസ്തമാവുകയാണ്. അതിരൂപതയിലെ മാധ്യമ വിഭാഗമായ പിൽഗ്രിംസ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിലുള്ള ‘ദി ട്വൽവ് ബാന്‍ഡ്’ -ലെ വൈദികരാണ് ഉയിർപാട്ടുമായി എത്തിയിരിക്കുന്നത്.

പ്രളയജലത്തിൽ നിന്നും കരകയറാൻ സഹായിച്ചവരെ കോർത്തിണക്കിയാണ് പാട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവർക്കായി തൻ്റെ കടയിലെ വസ്ത്രങ്ങൾ മുഴുവൻ നൽകിയ നൗഷാദിലൂടെയാണ് ഈ പാട്ട് ആരംഭിക്കുന്നത്. ജാതി-മത-വർഗ്ഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ട്  സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. സാർവ്വത്രിക സ്നേഹത്തെയാണ് ഈ പാട്ട് ഓർമ്മപ്പെടുത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.