ഗർഭച്ഛിദ്രത്തിനെതിരെ പോരാടുന്നതിന് പ്രാർത്ഥനയും ഉപവാസവും ആയുധമാക്കാം: ആർച്ച് ബിഷപ്പ് ന്യൂമാൻ

ജീവന്റെ സംരക്ഷണത്തിനും ഗർഭച്ഛിദ്രത്തിനും എതിരെയുള്ള പോരാട്ടത്തിൽ പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദാനധർമ്മത്തിന്റെയും ആയുധങ്ങൾ ധരിക്കുവാൻ ആഹ്വാനം ചെയ്തു ആർച്ച് ബിഷപ്പ് ന്യൂമാൻ. ജീവന്റെ സംരക്ഷണത്തിനായി വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിക്കവേ ആണ്  അദ്ദേഹം ഇപ്രകാരം വിശ്വാസികളെ ഓർമ്മിപ്പിച്ചത്.

“മരണ സംസ്കാരത്തെ പരാജയപ്പെടുത്താനുള്ള നമ്മുടെ ആയുധങ്ങൾ ഇഷ്ടികകളോ തോക്കുകളോ മരുന്നുകളോ ആയിരിക്കരുത്. മറിച്ച് പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവയായിരിക്കണം. നിരാശയിലേയ്ക്ക് നമ്മെ തള്ളിവിടുന്ന, നിരുത്സാഹപ്പെടുത്തുന്ന പ്രവർത്തികൾക്ക് വഴങ്ങരുത്. കോപത്തിൽ ഏർപ്പെടുകയോ നമ്മോട് വിയോജിക്കുന്നവരെ ആക്രമിക്കുകയോ ചെയ്യരുത്. മറിച്ചു അവരുടെ മനോഭാവങ്ങൾ മാറുവാൻ പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യാം”- ആർച്ച് ബിഷപ്പ് ന്യൂമാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

പ്രസിഡന്റിന്റെ മാനഭാവത്തിൽ മാറ്റം വരുവാനും നിലപാടുകൾ തിരുത്തുന്നതിനായും പ്രത്യേകം പ്രാർത്ഥിക്കുവാന്‍ ബിഷപ്പ് വിശ്വാസികളെ ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.