നമ്മുടെ താലന്തുകള്‍ പരസേവനത്തിന് ഉപയോഗിക്കുക

നമ്മുടെ താലന്തുകള്‍ കണ്ടറിയുന്നതിനുള്ള വിളി ദൈവം നമുക്ക് ഏകുന്നുവെന്ന് മാര്‍പ്പാപ്പാ. തിങ്കളാഴ്ച കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തലുള്ളത്. “നമ്മുടെ താലന്തുകളും കഴിവുകളും കണ്ടെത്താനും അവ പരസേവനത്തിനായി വിനിയോഗിക്കാനുമുള്ള വിളി ദൈവം നമുക്കെല്ലാവര്‍ക്കും നല്കുന്നു” – എന്നാണ് പാപ്പാ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം.

ഇരുപത്തിയെട്ടാം തീയതി, ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ ആരാധനാക്രമമനുസരിച്ച് ദിവ്യബലി മധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗത്തെ അവലംബമാക്കി ഫ്രാന്‍സീസ് പാപ്പാ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഈ ഉദ്ബോധനം ഉള്ളത്.

പാപ്പായുടെ പ്രസ്തുത സന്ദേശം ഇപ്രകാരമായിരുന്നു: ”പിതാവുമായി നേരിട്ടു ബന്ധപ്പെട്ടു കൊണ്ട് പ്രാര്‍ത്ഥനാനുഭവത്തിലായിരിക്കാന്‍ യേശു ഇന്നത്തെ സുവിശേഷത്തില്‍ നമ്മെ ക്ഷണിക്കുന്നു. ക്രിസ്തീയ പ്രാര്‍ത്ഥനയുടെ നവീനത കുടികൊള്ളുന്നത് ഇതിലാണ്! അത് പരസ്പരം സ്നേഹിക്കുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ളതും വിശ്വാസത്തിലധിഷ്ഠിതവുമായ സംഭാഷണമാണ്.”

വിവിധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.