അമേരിക്കയില്‍ മതസ്വാതന്ത്ര്യവാരാചരണം

അമേരിക്കന്‍ ഐക്യനാടുകളിലെ “കത്തോലിക്കാസഭ മതസ്വാതന്ത്ര്യവാരം” ആചരിക്കുന്നു. ഇരുപത്തിരണ്ടാം തീയതി ശനിയാഴ്ച മുതല്‍ ഇരുപത്തി ഒൻപതാം തീയതി ശനിയാഴ്ച വരെയാണ് ഈ ആചരണം. “പ്രത്യാശയില്‍ ശക്തി” എന്നതാണ് ഈ വാരാചരണത്തിന്‍റെ ഇക്കൊല്ലത്തെ വിചിന്തന പ്രമേയം.

“വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരങ്ങളാണെന്നു കരുതിക്കൊണ്ട് ജീവിതത്തിലെ പ്രതിസന്ധികളില്‍ പ്രത്യാശയില്‍ ശക്തി കണ്ടെത്തുന്നു” രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ അല്മായ പ്രേഷിതത്വത്തെ സംബന്ധിച്ച “അപ്പൊസ്തോലിക്കാം ആക്ത്വസിത്താത്തെം” (APOSTOLICAM ACTUOSITATEM) എന്ന രേഖയിലെ ഈ വാക്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്താതാണ് ഈ പ്രമേയം.