ഉറുഗ്വെയുടെ പുതിയ അംബാസിഡറിനെ പാപ്പ സ്വീകരിച്ചു

ഉറുഗ്വെയുടെ പുതിയ  അംബാസഡറായ  മിഷ്യൻ ജുവാൻ ബോസ്കോ കയോട്ടാ സെപറ്റ്നിയെ 2018 ജനുവരി 4 ന് ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിച്ചു. അദ്ദേഹത്തിന്റെ യോഗ്യതാപത്രം സമർപ്പിക്കുന്ന അവസരത്തിലാണ് പാപ്പ പുതിയ  അംബാസിഡറിനെ സ്വീകരിച്ചത്. 1936 ഓഗസ്റ്റ് 18-ന് മോണ്ടിവീഡിയോയിൽ ജനിച്ച അദ്ദേഹം ആന്റിഗുവോ സെമിനാരിയിൽ  പ്രാഥമിക വിദ്യാഭ്യാസവും  സെക്കൻഡറിവിദ്യാഭ്യാസവും പൂർത്തിയാക്കി.  അർജന്റീനയിലെ ലാ പ്ലാടാ സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ബിരുദവും  പിഎച്ച്ഡി യും​ നേടി.

സെക്കണ്ടറി സ്കൂളുകളുടെ ചരിത്ര  തത്ത്വശാസ്ത്ര  പ്രൊഫസ്സർ, സർവകലാശാലാ തലത്തിൽ നിരവധി സെമിനാറുകളിൽ ചരിത്ര തത്വശാസ്ത്ര  പ്രൊഫസ്സർ, ബ്രസീൽ പെട്രൊപോളിസ് യൂണിവേഴ്സിറ്റിയിലും ചിലിയിലെ പൊന്തിഫിക്കൽ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലും ഇറ്റലിയിലെ ട്രെന്റോ യൂണിവേഴ്സിറ്റിയിലും ചരിത്രത്തിലെ തത്ത്വശാസ്ത്ര പ്രൊഫസ്സർ,   ഫ്യൂഡൽറ്റി ഓഫ് തിയോളജി ഓഫ് മോണ്ടെവിഡിയോയിലെ  (1976-2006) പ്രൊഫസ്സർ. എന്നിങ്ങനെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആയി അധ്യാപന ജീവിതം തുടര്‍ന്നിരുന്നു.

ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡന്റ് ഫ്രെന്റ് ആംപ്പിഹോ അംഗം, 2016 നവംബർ വരെ വൈസ് പ്രസിഡന്റ് പദവി വഹിച്ചു.മോണ്ടിവീഡിയോ ഡിപ്പാർട്ടുമെന്റൽ കൗൺസിൽ ഡയറക്ടർ, പ്രസിഡന്റ് (2000-2005); വത്തിക്കാനിലെ അംബാസിഡർ (2005-2011);സെക്യുലർ ഫ്രാൻസിസ്കൻ ഓർഡറിന്റെ  മന്ത്രി; ലാറ്റിനമേരിക്ക ഫ്രാൻസിസ്കൻ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ ഡോക്യുമെന്റേഷൻ (സി ഇ എഫ് എഫ് ഡി ഹോസ്) ഡയറക്ടർ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം  വെർദാഡ് വൈ ജസ്റ്റീസിയ കമ്മീഷനിൽ സേവനം ചെയ്യവേയാണ് പുതിയ ദൌത്യം ഏറ്റെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ