സഭൈക്യവാരത്തിനു പാപ്പാ ഫ്രാന്‍സിസ് തുടക്കം കുറിക്കും

“നീതി, നീതിമാത്രം നിങ്ങള്‍ പ്രവര്‍ത്തിക്കുക!” എന്ന മുഖ്യസന്ദേശവുമായി ആചരിക്കുന്ന സഭൈക്യവാരത്തിന് ഫ്രാന്‍സിസ് പാപ്പാ തുടക്കം കുറിക്കും. ജനുവരി 18 വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന് വിശുദ്ധ പൗലോശ്ലീഹായുടെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് ക്രൈസ്തവൈക്യവാരത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സായാഹ്നപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.

ആണ്ടുവട്ടം – സാധാരണകാലം ആദ്യവാരം വെള്ളിയാഴ്ചത്തെ സായാഹ്നപ്രാര്‍ത്ഥനയില്‍ (Vespers) സഭയില്‍ കര്‍ദ്ദിനാളന്മാരും, മെത്രാന്മാരും, പുരോഹിതശ്രേഷ്ഠരും, വിശ്വാസികളും കൂടാതെ ലോകത്തുള്ള ഇതര ക്രൈസ്തവസഭകളുടെ അദ്ധ്യക്ഷന്മാരും പാപ്പാ ഫ്രാന്‍സിസിനൊപ്പം സഭൈക്യപ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് തന്‍റെ പ്രതിനിധികളെയും ഇന്നാളില്‍ വത്തിക്കാനിലേയ്ക്ക് അയയ്ക്കുന്ന പതിവിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഇത്തവണത്തെ സഭൈക്യപ്രാര്‍ത്ഥനകള്‍ ഒരുക്കി പ്രകാശനംചെയ്തത്, ഇന്തൊനേഷ്യയിലെ സഭകളുടെ കൂട്ടായ്മയാണ്. സഭകളുടെ കൂട്ടായ്മ ജനുവരി 18-മുതല്‍ 25-വരെ തിയതികളിലാണ് ലോകമെമ്പാടും ക്രൈസ്തവൈക്യവാരം ആചരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.