അഫ്ഗാൻ അഭയാർത്ഥികളെ സ്വാഗതം ചെയ്ത് അമേരിക്കയിലെ വിവിധ രൂപതകൾ

അഫ്ഗാനിസ്ഥാനിൽ നിന്ന് അഭയാർഥികളായി എത്തിയ നിരവധിയാളുകളെയും കുടുംബങ്ങളെയും പുനരധിവസിപ്പിക്കാൻ തയാറെടുക്കുകയാണ് യു എസിലെ വിവിധ രൂപതകൾ. സെപ്റ്റംബർ ആദ്യവാരത്തിൽ തന്നെ ഏകദേശം 25,000 അഫ്ഗാനികൾ യു എസ്സിലെത്തിയതായി യു എസ് വ്യോമസേനയുടെ നോർത്തേൺ കമാൻഡ് മേധാവി ജനറൽ ഗ്ലെൻ വാൻ ഹെർക്ക് അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ പ്രാദേശിക ഭാഷകളായ ദാരിയും പഷ്‌തോയും സംസാരിക്കുന്ന രണ്ടുപേരെ ആശയ വിനിമയത്തിനായി നിയോഗിച്ചിട്ടുണ്ട്. അഭയാർഥികളായി എത്തിയിരിക്കുന്നവർക്ക് തൊഴിൽപരമായ സുസ്‌ഥിതി ഉണ്ടാക്കിയെടുക്കുവാനും മികച്ച സുരക്ഷ ഉണ്ടാക്കികൊടുക്കുവാനുമാണ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിലെ വിവിധ രൂപതകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഒക്ലഹോമ, തുൽസ പ്രദേശങ്ങളിൽ 1800 -ഓളം ആളുകളെ പുനരധിവസിപ്പിക്കാനുള്ള സംവിധാനങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്.

“ഇത് ഒരു വലിയ പരിശ്രമമായിരിക്കും. ധാരാളം പ്രാദേശിക പിന്തുണ ലഭിക്കുന്നുണ്ട്. യു എസ്സിലുള്ള ഞങ്ങളുടെ എല്ലാ പ്രവർത്തകരും ക്രിയാത്മകമായി ചിന്തിക്കുകയും ഈ ജനത്തെ സ്വാഗതം ചെയ്യുന്നതിനായി വലിയ താത്പര്യത്തോടെ ഇടപെടുകയും ചെയ്യുന്നു,” -പുനരധിവാസ സേവനങ്ങളുടെ ഡയറക്ടർ ആയ റേച്ചൽ പൊള്ളോക്ക് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.