ദയാവധം നിയമപരമാക്കുന്നതിനെതിരെ ഇംഗ്ലണ്ടിലെ മെത്രാന്മാര്‍

ഇംഗ്ലണ്ടിലെ നിയമനിർമ്മാണ സഭയിൽ ‘അസിസ്റ്റെഡ് ഡയിങ് ബിൽ’ എന്ന പേരിൽ അവതരിപ്പിച്ച ബിൽ നിയമപരമാക്കുന്നതിനെതിരെ ഇംഗ്ലണ്ടിലെ മെത്രാന്മാര്‍. ജീവന്‍റെ പവിത്രതയ്ക്കും ഗുണമേന്മയുള്ള ചികിൽസയ്ക്കായി പ്രവർത്തിക്കാനും മെത്രാൻ സമിതി ആവശ്യപ്പെട്ടു. മോള്ളി ക്രിസ്റ്റീൻ മീച്ചെറാണ് ഈ ബിൽ അവതരിപ്പിച്ചത്. അംഗീകരിക്കപ്പെട്ടാൽ മാരകമായ അസുഖം ബാധിച്ച ആറ് മാസത്തിലധികം ജീവിക്കാൻ സാധ്യതയില്ലാത്ത പ്രായപൂർത്തിയായവർക്ക് രണ്ടു ഡോക്ടർമാരുടേയും ഒരു ഹൈക്കോടതി ജഡ്ജിയുടേയും അനുമതിയോടെ ദയാവധത്തിന് അനുമതി നൽകും.

കാലങ്ങളായി ഇത്തരം ഒരു പദ്ധതിക്കെതിരെ മെത്രാൻ സമിതി പോരാടി വരുന്നു. ജീവന്‍റെ കാര്യങ്ങളുമായി ബന്ധപ്പെട്ട സമിതിയുടെ ഉത്തരവാദിത്വം വഹിക്കുന്ന മോൺ. ജോൺ ഷെറിംഗ്ടൺ ഒപ്പുവച്ച ഒരു പുതിയ പ്രസ്താവനയിൽ ഈ നിയമ നിർമ്മാണത്തിനെതിരെ ശബ്ദമുയർത്തുന്നവരെ പ്രശംസിച്ചു കൊണ്ടും സുരക്ഷാ കാരണം പറഞ്ഞും, ബലഹീനരുടേയും അംഗവൈകല്യമുള്ളവരുടെയും സംരക്ഷണമെന്നുപറഞ്ഞും ദയ എന്ന പദത്തെ ദുർവ്യാഖ്യാനം ചെയ്ത് യഥാർത്ഥത്തിൽ മരണം ഉറപ്പാക്കുന്നതുമാണ് ഈ നീക്കം എന്ന് മുന്നറിയിപ്പു നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.