ഈ ചെറിയ പ്രാർത്ഥനകളിലൂടെ നിങ്ങളുടെ ഹൃദയം ഈശോയുടെ ഹൃദയത്തിന് അനുരൂപമാക്കൂ

ഏതെങ്കിലും ഹൃദയത്തോട് സമാനമായി മാറണം എന്ന് നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഈശോയുടെ തിരുഹൃദയമായിരിക്കും. ഈശോയുടെ ഹൃദയത്തോട് സാമ്യമുള്ളതാക്കി എന്റെ ഹൃദയത്തേയും മാറ്റണമെന്നത് ഓരോ ക്രിസ്ത്യാനിയും ജീവിതത്തിലെടുക്കേണ്ട ഒരു പ്രതിജ്ഞയുമാണ്. കാരണം സുവിശേഷം ജീവിക്കുന്നതെങ്ങനെയെന്ന് ഈശോയുടെ തിരുഹൃദയം കാണിച്ചുതരുന്നുണ്ട്.

ഈശോയോടു തന്നെ പ്രാർത്ഥിക്കുക എന്നതാണ് ഈശോയുടെ ഹൃദയത്തിന് സമാനമായ ഹൃദയം ലഭിക്കുന്നതിനുള്ള മാർഗ്ഗം. ജീവിതത്തിലെ പല പോരായ്മകളും നികത്താനും ഈശോയുമായി ഐക്യപ്പെടാനും അത് നമ്മെ സഹായിക്കുകയും ചെയ്യും. ഇത്തരത്തിൽ മികച്ച ഹൃദയം സ്വന്തമാക്കുന്നതിനായി ഈശോയോട് പ്രാർത്ഥിക്കാൻ ചില നുറുങ്ങു പ്രാർത്ഥനകളുണ്ട്. അവ മനഃപാഠമാക്കുകയോ എഴുതി സൂക്ഷിച്ച് പ്രാർത്ഥിക്കുകയോ ചെയ്യാവുന്നതാണ്. അത്തരത്തിലുള്ള ഏതാനും ചെറിയ പ്രാർത്ഥനകളിതാ….

ഓ, ഈശോയേ അങ്ങയുടേതിന് സമാനമായ ഒരു ഹൃദയം എനിക്കും നൽകണമേ…

ഈശോയെ, എളിമയുള്ള ഒരു ഹൃദയം എനിക്ക് നൽകണമേ…

എല്ലാം നിശബ്‌ദതയിൽ സഹിക്കാനും വലിയ മുറിവുകളെ ക്ഷമിക്കാനും പൊറുക്കാനും പ്രാപ്തരാക്കണമേ…

വലിയ പരീക്ഷണങ്ങളിൽ തളരാത്ത ക്ഷമയുള്ള ഒരു ഹൃദയം എനിക്ക് നൽകണമേ…

ദൈവത്തിന്റെ കൽപ്പനകളെ പൂര്‍ണ്ണമായും അനുസരിക്കാൻ സഹായിക്കുന്ന അനുസരണയുള്ള ഒരു ഹൃദയം നൽകണമേ…

സന്തോഷത്തേക്കാളുപരി ദൈവത്തെ സ്നേഹിക്കുകയും അറിയുകയും അനുസരിക്കുകയും ആദരിക്കുകയും സേവിക്കുകയും ചെയ്യുന്ന ഒരു ഹൃദയം എനിക്ക് നൽകണമേ… ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ