ട്രിപ്പോളിയിൽ തടവുകാരായ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം അപകടകരമെന്ന് യുണിസെഫ്

ലിബിയയിലെ ട്രിപ്പോളിയിലെ തടങ്കൽകേന്ദ്രങ്ങളിൽ താമസിക്കുന്ന ഏതാണ്ട് ആയിരത്തോളം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും ക്ഷേമവും അപകടകരമായ അവസ്ഥയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി യുണിസെഫ് വെളിപ്പെടുത്തി. സമീപകാലത്തുണ്ടായ കൂട്ട അറസ്റ്റുകളിൽ ഉൾപ്പെട്ട ആയിരക്കണക്കിന് കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ഇടയിൽ 751 സ്ത്രീകളും 255 കുട്ടികളും ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇവരിൽ മുപ്പതോളം പിഞ്ചുകുഞ്ഞുങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് യുണിസെഫ് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട്, രാജ്യത്ത് കുടിയേറ്റക്കാരും അഭയാർത്ഥികളുമായ കുട്ടികൾ ഏകപക്ഷീയമായ തടവുൾപ്പെടെ കടുത്ത അവകാശലംഘനങ്ങളാണ് നേരിടുന്നതെന്ന് ലിബിയയിലെ യൂണിസെഫ് പ്രത്യേക താത്കാലിക പ്രതിനിധി ക്രിസ്റ്റീന ബ്രൂജ്യോളോ പറഞ്ഞു. തടങ്കൽപ്പാളയങ്ങളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികൾ തികച്ചും മനുഷ്യത്വരഹിതമായതും അപകടകരവുമായ നിലയിലാണ് താമസിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.