അഫ്ഗാനിസ്ഥാനിലേക്ക് 32 ടൺ അവശ്യമരുന്നുകൾ എത്തിച്ച് യുണിസെഫ്

അഫ്‌ഗാനിസ്ഥാനിൽ ഒരു ലക്ഷത്തോളം കുട്ടികൾക്കും സ്ത്രീകൾക്കുമായി അടുത്ത മൂന്നു മാസത്തേക്കുള്ള ഉപയോഗത്തിനായി 32 ടൺ മെഡിക്കൽ, ശസ്ത്രക്രിയാ ആവശ്യങ്ങൾക്കു വേണ്ടിയുള്ള വസ്തുക്കൾ ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമനിധി, യൂണിസെഫ് എത്തിച്ചു.

യൂറോപ്പിലെ മാനുഷിക സംരക്ഷണത്തിനും മാനവിക സഹായത്തിനുമായുള്ള കാര്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഏജൻസിയുടെ സഹായത്തോടെ യുണിസെഫ് അഫ്ഗാനിസ്ഥാനിലേക്ക് അയച്ച ജീവൻരക്ഷാ മരുന്നുകളുമായുള്ള ആദ്യവിമാനം സെപ്റ്റംബർ 29 -ന് കാബൂളിലെത്തി. 32 ടണ്ണോളം വരുന്ന ഈ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും അടുത്ത മൂന്നു മാസത്തേക്ക് അഫ്‌ഗാനിസ്ഥാനിലെ ഏകദേശം ഒരു ലക്ഷത്തോളം കുട്ടികൾക്കും സ്ത്രീകൾക്കും ഉപകാരപ്പെടുമെന്ന് കരുതപ്പെടുന്നു.

അഫ്‌ഗാനിസ്ഥാനിലെ പല ആശുപത്രികളിലും മരുന്നുകളുടെയും മറ്റ് ചികിത്സാ ഉപകരണങ്ങളുടെയും ക്ഷാമം അതിരൂക്ഷമായിരിക്കുന്ന സമയത്താണ് യുണിസെഫിന്റെ ഈ സഹായം എത്തുന്നതെന്നും ഇവിടുത്തെ കുട്ടികൾക്കും അമ്മമാർക്കും അവശ്യ ചികിത്സാസഹായം നൽകുന്നതിന് യൂറോപ്യൻ യൂണിയൻ നൽകിയ ഈ സഹായത്തിന് തങ്ങൾ നന്ദി പറയുന്നുവെന്നും അഫ്‌ഗാനിസ്ഥാനിലെ യൂണിസെഫ് പ്രതിനിധി ഹെർവേ ലുഡോവിക് ദേ ലീസ് (Hervé Ludovic De Lys) അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.