ചൈനയിൽ 27 വർഷം തടവിലായിരുന്ന ഭൂഗർഭ കത്തോലിക്കാ സഭയുടെ ബിഷപ്പ് അന്തരിച്ചു

ചൈനയിലെ ഭൂഗർഭ കത്തോലിക്കാ സഭയുടെ ബിഷപ്പ് ആൻഡ്രിയ ഹാൻ ജിങ്‌താവോ (99) ഡിസംബർ 30-ന് അന്തരിച്ചു. മാവോ സെദോംഗ് അധികാരമേറ്റ ശേഷം, ബിഷപ്പ് ആൻഡ്രിയ ഹാൻ ജിങ്‌താവോയെ തടങ്കൽപ്പാളയത്തിലേയ്ക്ക് അയച്ചു, അവിടെ 27 വർഷം (1953-1980) അദ്ദേഹം തടവിലാക്കപ്പെട്ടു. മാവോ സെദോംഗ് നിര്‍ദേശ പ്രകാരം വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരിലാണ് അദ്ദേഹം തടവിലാക്കപ്പെട്ടത്.

ഒരു കത്തോലിക്കാ കുടുംബത്തിൽ വളർന്ന അദ്ദേഹം ആദ്യകാലങ്ങളിൽ, ക്യൂബെക്കിലെ കനേഡിയൻ മിഷനറിമാരിൽ നിന്ന് ഉയർന്ന വിദ്യാഭ്യാസവും നേടി. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിനു മുമ്പ് ചൈനയിലെ അപ്പോസ്തോലിക വികാരിയേറ്റ് ആയിരുന്നു. അദ്ദേഹം ചാങ്ചുൻ സർവകലാശാലയിലും പിന്നീട് നോർത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റിയിലും ഇംഗ്ലീഷ് അദ്ധ്യാപകനായും മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകൾക്കായും സേവനമനുഷ്ഠിച്ചു. ക്ലാസിക്കൽ, ലാറ്റിൻ, ഗ്രീക്ക് ഭാഷകളും സംസ്കാരങ്ങളും പഠിക്കാൻ അദ്ദേഹം ധാരാളം ചൈനക്കാരെ സഹായിച്ചു.

1982-ൽ രഹസ്യമായി സിപ്പിംഗിന്റെ ബിഷപ്പായി അദ്ദേഹം നിയമിതനായി. നിരവധി ഭീഷണികൾക്കു നടുവിലാണ് ബിഷപ്പ് ജീവിച്ചത്. വിശ്വാസത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഉറച്ചുനിൽക്കാൻ അദ്ദേഹം വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.

ഏഷ്യാ ന്യൂസ് നൽകിയ സമീപകാല സ്ഥിതിവിവര കണക്കുകൾ പ്രകാരം ഈ രൂപതയിൽ 30,000-ത്തോളം കത്തോലിക്കരുണ്ട്. അതിൽ മൂന്നിൽ രണ്ട് ഭാഗവും ഭൂഗർഭസഭയിൽ ഉൾപ്പെടുന്നതാണ്. 20 വൈദികരും നൂറിലധികം സന്യാസിനികളും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.