അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി

അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പൊ ഗ്രാന്തി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. കുടിയേറ്റം, യുദ്ധം, പട്ടിണി, പകര്‍ച്ചവ്യാധി തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയങ്ങളായതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ രാഷ്ട്രീയമല്ല മാനവികതയാണ് വേണ്ടതെന്ന ഫ്രാന്‍സിസ് പാപ്പായുടെ ആശയം അദ്ദേഹം ആവര്‍ത്തിച്ചു. അഭയാര്‍ത്ഥികളുടെയും പാവപ്പെട്ടവരുടെയും ദുര്‍ബ്ബലരുടെയും കാര്യത്തില്‍ നിസ്സംഗത കാട്ടുന്ന ഒരു ലോകവുമായി സംഭാഷണത്തിലേര്‍പ്പെടുക ദുഷ്‌ക്കരമാണെന്നും അദ്ദേഹം പറഞ്ഞു. ലോകം നിസ്സംഗത കാണിക്കുകയും മറ്റു പല പ്രശ്‌നങ്ങളിലും മുഴുകുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മഹാമാരി ഈ അവസ്ഥയെ കൂടുതല്‍ തീവ്രമാക്കിയിരിക്കയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.