യുഎന്‍ വേദിയില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്കുവേണ്ടി വത്തിക്കാനൊപ്പം ശബ്ദമുയര്‍ത്തി ഡോണള്‍ഡ് ട്രംപും

യു എന്‍ ജനറല്‍ അസംബ്ലിയുടെ 74 ാമത് സെഷനില്‍ ജീവനു വേണ്ടി ശബ്ദമുയര്‍ത്തി, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. പിറന്നുവീഴാത്ത മനുഷ്യജീവനെ സംരക്ഷിക്കാനുള്ള ആഹ്വാനമാണ് ലോക നേതാക്കളോട് ഇരുവരും ഉയര്‍ത്തിയത്.

ലോകത്തിലെ മറ്റ് വിവിധ രാഷ്ട്രങ്ങളെ പോലെ ഞങ്ങള്‍ അമേരിക്കക്കാരും വിശ്വസിക്കുന്നത് ഓരോ കുഞ്ഞും ദൈവത്തിന്റെ സമ്മാനമാണ് എന്നാണ്. ദിവ്യമായ സമ്മാനം എന്നാണ്. ട്രംപ് പറഞ്ഞു. അജാത ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കുക എന്നത് ആരോഗ്യസുരക്ഷയുടെ ആഗോള പ്രതിബദ്ധതയാണ് എന്ന് കര്‍ദിനാള്‍ പെട്രോ പരോലിനും പറഞ്ഞു.

അമേരിക്കയുള്‍പ്പടെയുള്ള 18 രാജ്യങ്ങള്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവന, അബോര്‍ഷനെതിരെ ഒരുമിച്ചുനില്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു ശബ്ദം ഉയര്‍ത്തിയത്. അബോര്‍ഷനെ ഒരുതരത്തിലും ആരോഗ്യസുരക്ഷയുടെ അവകാശമായി കണക്കാക്കാനാവില്ലെന്ന് കര്‍ദിനാള്‍ പരോലിന്‍ വ്യക്തമാക്കി.