മതപരമായ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രമേയം യുഎൻ അംഗീകരിച്ചു

വിശ്വാസപരമായി പ്രാധാന്യമുള്ള സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രമേയം യുഎൻ അംഗീകരിച്ചു. തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്ന് മതസൈറ്റുകളെ സംരക്ഷിക്കാൻ കൂടുതൽ ശ്രമിക്കണമെന്നും ഈ വിഷയത്തിൽ ആഗോളസമ്മേളനം ആവശ്യപ്പെടണമെന്നും യുഎൻ ആവശ്യപ്പെട്ടു.

മതപരമായ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിന് സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്ന ടൈറ്റിലിൽ തയ്യാറാക്കിയ പ്രമേയം വ്യാഴാഴചയാണ്‌ പാസാക്കിയത്. “മതപരമായി പ്രധാന്യമുള്ള സ്ഥലങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. ഓരോ രാജ്യത്തെ ജനങ്ങൾക്കും സമൂഹത്തിനും അതുമായി ബന്ധപ്പെട്ട വ്യക്തമായ പാരമ്പര്യങ്ങളുമുണ്ട്. അവയെ ആദരവോടെ സംരക്ഷിക്കേണ്ടിയിരിക്കുന്നു” – പ്രസ്താവനയിൽ പറയുന്നു.

മതപരമായ സ്വത്തുക്കൾ നശിപ്പിക്കുകയും നിയമവിരുദ്ധമായി കടത്തുകയും ചെയ്ത തീവ്രവാദികളും അക്രമികളും സാംസ്കാരികമായും ആത്മീയമായും പ്രാധാന്യമുള്ള സൈറ്റുകൾക്കുനേരെ ആക്രമണം നടത്തുന്നത് വർദ്ധിച്ചുവരുന്ന വിവരങ്ങളും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.