യുക്രേനിയൻ സഭ സ്വതന്ത്ര സഭയായി

യുക്രേനിയയിലെ ഓർത്തഡോക്സ് സഭ റഷ്യയിലെ ഓർത്തഡോക്സ് സഭയിൽ നിന്നും സ്വതന്ത്രമായി. യുക്രേനിയൻ സഭയ്ക്ക് സ്വയം ഭരണാവകാശം നൽകുന്ന ഉടമ്പടിയിൽ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് ബർത്തലോമിയോ ഒന്നാമൻ ഒപ്പുവെച്ചു.

ഇസ്‌താംബൂളിലെ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ യുക്രേനിയൻ പ്രസിഡണ്ട് അടക്കമുള്ള ആളുകൾ പങ്കെടുത്തു. യുക്രേനിയൻ സഭ നൂറ്റാണ്ടുകളായി റഷ്യൻ സഭയുടെ കീഴിലായിരുന്നു. യുക്രേനിയ സേവ്യറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം റഷ്യൻ സഭയുമായുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല.

കഴിഞ്ഞ മാസം യുക്രെയിൻ ഓർത്തഡോക്സ് സഭാ നേതൃത്വം മോസ്‌കോ പത്രയർക്കേറ്റുമായുള്ള ബന്ധം വിച്ഛേദിക്കുകയും പുതിയ സഭ രൂപീകരിക്കുന്നതിന് അനുമതി നൽകുകയും ചെയ്തിരുന്നു. സഭയ്ക്ക് നേതൃത്വം നൽകുന്നതിനായി മുപ്പത്തി മൂന്നുകാരനായ എപ്പിപ്പാനോസ് മെത്രാപ്പോലീത്തയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.