ഉക്രെയിനില്‍ യുദ്ധം നിര്‍ത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് കത്തോലിക്കാ സഭ

ഉക്രെയിന്‍: യുദ്ധം ഒഴിവാക്കാന്‍ ലോകനേതാക്കളോട് സഹായം അഭ്യര്‍ത്ഥിച്ച് ഉക്രെയിനിലെ കത്തോലിക്കാ സഭ. ഒരു മില്യണിലധികം വരുന്ന കുഞ്ഞുങ്ങളാണ് യുദ്ധത്തിന്റെ യഥാര്‍ത്ഥ ഇരകള്‍. അവര്‍ക്കാവശ്യമായ പിന്തുണയും സഹായവും എത്തിക്കണമെന്നും അഭ്യര്‍ത്ഥനയില്‍ പറയുന്നു. 

”ഉക്രെയിനിലെ യുദ്ധത്തില്‍ ഇരകളായി ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അന്താരാഷ്ട്ര സമൂഹത്തോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും ദുരന്തപൂരിതമായ അവസ്ഥയാണ് ഇപ്പോള്‍ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മാനുഷിക അടിയന്തിരാവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്.” ഉക്രെയിന്‍ ആര്‍ച്ച്ബിഷപ്പ് വിയാറ്റോസ്ലാവ് വിശദീകരിക്കുന്നു.

ഫെബ്രുവരി 17 ന് യൂണിസെഫ് പുറത്തറക്കിയ പ്രസ്താവനയില്‍ സഹായം ആവശ്യമുള്ള ഉക്രെയിനിലെ കുഞ്ഞുങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. കുട്ടികള്‍ മാത്രമല്ല ഇവിടെ ദുരിതമനുഭവിക്കുന്നവര്‍. വീടും വസ്തുവകകളും വാസസ്ഥലവും നഷ്ടമായവര്‍ അനവധിയാണ്. ചെറിയ ശബ്ദങ്ങള്‍ പോലും ഇവിടത്തെ കുഞ്ഞുങ്ങളെ ഭയപ്പെടുത്തുന്നു. ഇവര്‍ക്ക് വേണ്ടി ശബ്ദിക്കാനൊരുങ്ങുകയാണ് കത്തോലിക്കാ സഭ; പ്രത്യകിച്ച് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി. അനുരജ്ഞനത്തിലൂടെയും സന്ധിസംഭാഷണത്തിലൂടയും ഉക്രയിനിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണെമെന്ന് ആര്‍ച്ച് ബിഷപ്പ് ലോകനേതാക്കളോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.