മാർപാപ്പയുടെ സന്ദർശനത്തിനായി ഉക്രൈൻ കാത്തിരിക്കുന്നു: മേജർ ആർച്ചുബിഷപ്പ്

ഉക്രേനിയൻ ജനത പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ സന്ദർശനത്തിനായി കാത്തിരിക്കുന്നു എന്ന് ഉക്രേനിയൻ മേജർ ആർച്ചുബിഷപ്പ് സയറ്റൊസ്ലോവ് ചെച്ചക്ക് പറഞ്ഞു. അടുത്ത കാലത്തായിരുന്നു പാപ്പായുടെ ഇറാഖ് സന്ദർശനം. കോവിഡ് കാലഘട്ടമാണെങ്കിൽ പോലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുവാൻ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മേജർ ആർച്ചുബിഷപ്പ് പാപ്പായെ ഉക്രൈനിലേക്ക് ക്ഷണിക്കുന്നത്.

റൊമാനിയ, ഹങ്കറി, സ്ലോവാക്യ, പോളണ്ട്, റഷ്യ എന്നീ രാജ്യങ്ങളുടെ അതിർത്തി രാജ്യം സന്ദർശിച്ച ആധുനിക കാലഘട്ടത്തിലെ ആദ്യത്തെ പോപ്പ് ആയിരുന്നു ജോൺപോൾ രണ്ടാമൻ പാപ്പാ. ഉക്രൈനിൽ ഇതുവരെ രണ്ടു പേപ്പൽ സന്ദർശനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വി. ക്ലമന്റ് ഒന്നാമൻ പാപ്പായും ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വി. മാർട്ടിൻ ഒന്നാമനും. 2014 മുതൽ കിഴക്കൻ ഉക്രൈനിലെ ചില പ്രദേശങ്ങളിൽ വെടിനിർത്തൽ ലംഘനങ്ങൾ വർദ്ധിച്ച സംഭവത്തിൽ ഉക്രൈനിന്റെ സമാധാനത്തിനായി ലോകജനതയോട് പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.