യു കെ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തില്‍ സംതൃപ്തിയറിയിച്ച് പ്രൊ ലൈഫ് പ്രവര്‍ത്തകര്‍

അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കു ചുറ്റും ബഫര്‍ സോണുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തെ എതിര്‍ത്ത യു കെ സര്‍ക്കാരിന്റെ തീരുമാനത്തില്‍ സംതൃപ്തി അറിയിച്ചു പ്രൊ ലൈഫ് പ്രവര്‍ത്തകര്‍. ബ്രിട്ടീഷ്‌ ഹോം സെക്രട്ടറി സജിത്ത് ജാവേദ്‌ ആണ് ബഫര്‍ സോണുകള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തെ തള്ളിയത്.

ഇംഗ്ലണ്ടിലുടനീളം ഉള്ള അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കു ചുറ്റും ബഫര്‍ സോണുകള്‍ സ്ഥാപിക്കണം എന്ന അപേക്ഷ സെപ്റ്റംബര്‍ 13 നു ആണ് സമര്‍പ്പിക്കപ്പെട്ടത്. ബഫര്‍ സോണുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ ക്ലിനിക്കുകള്‍ക്കു ചുറ്റും ഒരു നിശ്ചിത ചുറ്റളവില്‍ സമരങ്ങളോ മറ്റു പ്രവര്‍ത്തനങ്ങളോ നടത്തുവാനോ അബോര്‍ഷനെതിരായുള്ള സന്ദേശങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ സ്ഥാപിക്കുവാനോ കഴിയില്ല. സമാധാനപരമായി പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പുതിയ തീരുമാനം ഏറെ പിന്തുണയ്ക്കുന്നുണ്ട്.

ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ പോസിറ്റീവ് പ്രതികരത്തെ വെസ്റ്റമിൻസ്റ്ററിലെ സഹായമെത്രാന്‍ ജോൺ ഷെറിങ്ടോ അനുമോദിച്ചു. ഈ തീരുമാനം നിര്‍ണ്ണായകമായ ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.