പ്രൊ ലൈഫ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ക്ഷമാപണവുമായി യുകെ പ്രാദേശിക ഭരണകൂടം  

തെറ്റിദ്ധാരണയുടെ പേരില്‍ ലംബത്ത് ഷോയില്‍ നിന്ന് പ്രൊ ലൈഫ് സംഘടനയെ പുറത്താക്കിയതിന്റെ പേരില്‍ ക്ഷമാപണവുമായി യുകെ പ്രാദേശിക ഭരണകൂടം. ലൈഫ് എന്ന സംഘടനയെ ആണ് അംഗീകാരം ഇല്ലാത്ത സംഘടന എന്ന പേരില്‍ ഷോയില്‍ നിന്ന് പുറത്താക്കിയത്.

‘തങ്ങള്‍ക്കു ലഭിച്ച വിവരങ്ങള്‍ തെറ്റായിരുന്നു എന്നും ആ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലൈഫ് സംഘടനയുടെ സ്റ്റാള്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തെ അനുകൂലിച്ചത്.  ഞങ്ങള്‍ ഞങ്ങളുടെ തെറ്റിനെ അംഗീകരിക്കുന്നു. അത്തരം ഒരു തീരുമാനം ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നു’ എന്ന് ഒക്ടോബര്‍ പന്ത്രണ്ടിന്  ലംബത്ത് കൌണ്‍സില്‍ പോസ്റ്റ്‌ ചെയ്ത ട്വീറ്റില്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ജൂലൈ 21 , 22 തിയതികളില്‍ നടന്ന വാര്‍ഷിക പരിപാടിയിലാണ് ലൈഫ് എന്ന പ്രൊ ലൈഫ് സംഘടനയുടെ സ്റ്റാളുകള്‍ നീക്കം ചെയ്യാന്‍ കൌണ്‍സില്‍ ഉത്തരവിട്ടത്. ആദ്യ ദിവസം സ്ഥാപിച്ചിരുന്ന സ്റ്റാളുകള്‍ പിറ്റേന്ന് തകര്‍ത്തിട്ടിരുക്കുന്നത് കാണുവാനാണ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത്. പ്രവേശനം നിഷേധിച്ചത് സംബന്ധിച്ച അറിയിപ്പുകള്‍ ഒന്നും തന്നെ ഭാരവാഹികള്‍ കൈമാറിയിരുന്നും ഇല്ല.  എന്നാല്‍ പിന്നീട് സംഘടനയ്ക്ക് പരിപാടിയില്‍ പ്രവേശനം നല്‍കിയിരുന്നില്ല എന്ന് കൌണ്‍സിലര്‍ അറിയിച്ചു.

വര്‍ഷങ്ങളായി ജീവന്റെ സംരക്ഷണത്തിനും അമ്മമാരുടെയും ഗര്‍ഭിണികളുടെയും സഹായത്തിനും ആയി നിലനില്‍ക്കുന്ന സംഘടനയാണ് ലൈഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.