അവഗണിക്കപ്പെട്ട സംഘർഷങ്ങൾ മാർപാപ്പാ ലോകത്തെ ചൂണ്ടിക്കാട്ടുന്നു എന്ന് ബ്രിട്ടീഷ് അംബാസറർ

ലോകം മറന്നു വിടുന്ന പലയിടങ്ങളിലെയും യുദ്ധങ്ങളിലും സംഘർഷങ്ങളിലും മാർപാപ്പാ നയതന്ത്രപരമായി ഇടപെടുകയും അവയെ ലോക ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്യുന്നുവെന്ന് വ്യക്തമാക്കി, ബ്രിട്ടീഷ് അംബാസറർ  സാലി ഓക്സ്വർത്തി. വത്തിക്കാന്റെ ആഗോള നയതന്ത്ര പരിശ്രമങ്ങളെക്കുറിച്ച് ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ജനുവരി ഏഴാം തിയതി വത്തിക്കാന്റെ നയതന്ത്ര വിഭാഗം അധികാരികളെ അഭിസംബോധന ചെയ്തു സംസാരിക്കവെ പാപ്പാ പറഞ്ഞ കാര്യങ്ങളാണ് അവർ പ്രത്യേകം ചൂണ്ടിക്കാട്ടിയത്. ലോകത്ത് വിവിധ ഇടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നതും എന്നാൽ മാധ്യമങ്ങൾ വേണ്ട ശ്രദ്ധ കൊടുക്കാത്തതുമായ വിവിധ സംഘർഷങ്ങളെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുന്ന ജനത്തിന്റെ അവസ്ഥയെക്കുറിച്ചും പാപ്പാ ഓർമ്മിപ്പിച്ചു. മാലി, നൈജീരിയ, കാമറൂൺ എന്നിവിടങ്ങളിലെ അവസ്ഥ പാപ്പാ പ്രത്യേകമായി ചൂണ്ടിക്കാട്ടി.
ലോകസമാധാനമാണ് പാപ്പാ ആഹ്വാനം ചെയ്യുന്നത്. അതുപോലെ തന്നെ ആവശ്യക്കാരനിൽ നിന്ന് മുഖം മറയ്ക്കാനുള്ള യൂറോപ്പ്യൻ രാജ്യങ്ങളുടെ പ്രവണത അവസാനിപ്പിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര രാഷ്ട്രീയം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും പാപ്പാ വ്യക്തമായ സൂചന നല്‍കി. ലോക സമാധാനത്തിന് അവയെല്ലാം വലിയ പങ്ക് വഹിക്കുകയും ചെയ്യും. സാലി ഓക്സ്വർത്തി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.