ഉ​ദ​യ കോ​ള​നി​ക്കു പു​തു​ശോ​ഭ പ​ക​ർ​ന്ന് എ​സ്ഡി സ​ന്യാ​സി​നി​മാ​ർ

സ​​​മ​​​ർ​​​പ്പി​​​ത സ​​​ന്യാ​​​സി​​​നി​​​മാ​​​രും സു​​​മ​​​ന​​​സു​​​ക​​​ളും കൈ​​​കോ​​​ർ​​​ത്ത് കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലെ ഗാ​​​ന്ധി​​​ന​​​ഗ​​​ർ, ഉ​​​ദ​​​യ കോ​​​ള​​​നി​​​യെ സ്വപ്നസാക്ഷാത്കാരത്തിലേയ്ക്ക് കൈപിടിച്ചു നടത്തുകയാണ്. സ്വന്തമായി ഒരു വീടെന്ന ഇവരുടെ സ്വപ്നം ഇനി യാഥാർത്ഥ്യമാകും. നി​​​ർ​​​ദ്ധ​​നകു​​​ടും​​​ബ​​​ങ്ങ​​​ൾ പാ​​​ർ​​​ക്കു​​​ന്ന ഉ​​​ദ​​​യ കോ​​​ള​​​നി​​​യി​​​ൽ സുവി​​​ശേ​​​ഷ ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ന്ന സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ഡ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് (എ​​​സ്ഡി) സ​​​ന്യാ​​​സി​​​നി​​​മാ​​​രു​​​ടെ സേ​​​വ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഏ​​​കോ​​​പ​​​ന​​​ത്തി​​​ൽ ഇ​​​വി​​​ടു​​​ത്തെ 40 കു​​​ടും​​​ബ​​​ങ്ങ​​​ൾക്ക് പു​​​തി​​​യ വീ​​​ടു​​​ക​​​ൾ ഒ​​​രു​​​ങ്ങു​​​കയാണ്.

സ​​​ർ​​​ക്കാ​​​ർ പി​​​എം​​​എ​​​വൈ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ അ​​​നു​​​വ​​​ദി​​​ച്ച തു​​​ക ന​​​ഗ​​​ര​​​ത്തി​​​ലെ വീ​​​ട് നി​​​ർമ്മാ​​​ണ​​​ത്തിന് പ​​​ര്യാ​​​പ്ത​​​മാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പി​​​ന്തു​​​ണ​​​യു​​​മാ​​​യി സി​​​. അ​​​നീ​​​ഷ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ന്യാ​​​സി​​​നി​​​മാ​​​ർ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും പ​​​ള്ളി​​​ക​​​ളു​​​ടെ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ മു​​​ഴു​​​വ​​​ൻ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും വീ​​​ട് നി​​​ർ​​​മ്മാ​​​ണ​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ തു​​​ക ക​​​ണ്ടെ​​​ത്താ​​​നാ​​​ണു ശ്ര​​​മം. ബാ​​​ക്കി വേ​​​ണ്ടി​​വ​​​രു​​​ന്ന തു​​​ക ബാ​​​ങ്കു​​​ക​​​ളി​​​ൽ നി​​​ന്ന്നുന് വാ​​​യ്പ​​​യാ​​​യി സ​​​മാ​​​ഹ​​​രി​​​ക്കാ​​​നും സ​​​ന്യാ​​​സി​​​നി​​​ക​​​ൾ ത​​​ന്നെ​​​യാണ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ക.

കൊ​​​ച്ചി കോ​​​ർപ്പ​​​റേ​​​ഷ​​​നി​​​ലെ 63-ാം ഡി​​​വി​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഉ​​​ദ​​​യ കോ​​​ള​​​നി​​​യി​​​ൽ നി​​​ർ​​​മ്മി​​​ക്കു​​​ന്ന ഏ​​​താ​​​നും വീ​​​ടു​​​ക​​​ൾ​​​ക്ക് സ​​​ന്യാ​​​സി​​​നി​​​മാ​​​രു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​ലൂ​​​ടെ ഇ​​​തി​​​ന​​​കം വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നിന്ന് സ​​​ഹാ​​​യ​​​വാ​​​ഗ്ദാ​​​നം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ദ്ധ​​​തി​​​ക്കാ​​​യി എം​​​പി ഫ​​​ണ്ടി​​​ൽ നി​​​ന്നും തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചും ഹൈ​​​ബി ഈ​​​ഡ​​​നു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു​​​ണ്ട്.