അമേരിക്കൻ മെത്രാൻ സമിതിയുടെ പുതിയ പ്രസിഡന്റായി ആർച്ച് ബിഷപ്പ് ഗോമസ് നിയമിതനായി 

അമേരിക്കയിലെ മെത്രാൻ സമിതിയുടെ പ്രസിഡന്റായി ലോസ് ഏഞ്ചൽസിലെ ആർച്ച് ബിഷപ്പ് ജോസ് ഗോമസ് തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 12 ന് ബാൾട്ടിമോറിൽ നടന്ന യു‌എസ്‌സി‌സി‌ബി യോഗത്തിൽ ആണ് പുതിയ പ്രസിഡന്റായി ബിഷപ്പ് ജോസ് ഗോമസിനെ തിരഞ്ഞെടുത്തത്.

മൂന്നു വർഷത്തെ ചുമതലയാണ് അദ്ദേഹത്തിന് നല്കിയിരിക്കുന്നത്. ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ വൈസ് പ്രസിഡന്റായി അദ്ദേഹം മൂന്നുവർഷം സേവനമനുഷ്ഠിച്ചിരുന്നു. സ്‌പെയിനിൽ നിന്ന് അമേരിക്കയിലെ മെത്രാൻ സമിതിയുടെ നേതൃ നിരയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം.

1978 ൽ പൗരോഹിത്യം സ്വീകരിച്ച ബിഷപ്പ് ജോസ് ഗോമസ് 2001 ൽ ഡെൻവറിന്റെ സഹായ മെത്രാനായും 2004 ൽ ടെക്സസിന്റെ ആർച്ച് ബിഷപ്പായും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2010  ൽ ലോസ് ആഞ്ചലസ്‌ രൂപതയുടെ കോഡ്ജ്യൂട്ടർ ആർച്ച് ബിഷപ്പ് ആയി നിയമിതനായി. ഈ ഉത്തരവാദിത്വം തുടരുന്നതിനിടയിലാണ് അമേരിക്കൻ മെത്രാൻ സെമിയിയുടെ പ്രസിഡന്റായി നിയമിക്കപ്പെടുന്നത്.