ഉയർന്ന ശമ്പളവും ജോലിയും ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ച രണ്ടു യുവതികൾ

ഉയർന്ന ശമ്പളമുള്ള ഐടി കമ്പനികളിലെ ജോലി ഉപേക്ഷിച്ചു സമര്‍പ്പിത ജീവിതത്തിന്റെ പടികൾ കയറി എന്‍ജിനിയറിംഗ് ബിരുദധാരികളായ രണ്ടു യുവതികള്‍. സിസ്റ്റര്‍ അഞ്ജു റോസും സിസ്റ്റര്‍ ടിസ മണിപ്പാടവുമാണ് എന്‍ജിനിയറിംഗ് മേഖലയില്‍ നിന്നു ആരാധനാ സന്യാസിനി സമൂഹത്തില്‍ അംഗങ്ങളായി കൊണ്ട് സന്യാസം സ്വീകരിച്ചത്. ഇവരുടെ സന്യാസവസ്ത്ര സ്വീകരണവും പ്രഥമ വ്രതവാഗ്ദാനവും കഴിഞ്ഞദിവസം കളമശേരിയില്‍ എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്നു.

ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിന്റെ കാര്‍മ്മികത്വത്തില്‍ മറ്റു മൂന്നു സന്യാസാര്‍ഥിനികള്‍ക്കൊപ്പമാണു സിസ്റ്റര്‍ അഞ്ജുവും സിസ്റ്റര്‍ ടിസയും വ്രതവാഗ്ദാനം നടത്തിയത്. പെരുമ്പാവൂര്‍ വല്ലം ചക്കുങ്ങല്‍ അഗസ്റ്റിന്റെയും ആനീസിന്റെയും ഇളയ മകളാണു സിസ്റ്റര്‍ അഞ്ജു. ഉദയനാപുരം മണിപ്പാടം വര്‍ഗീസിന്റെയും റീനിയുടെയും മകളാണു ടിസ. ഇരുവരും ദൈവവിളിരംഗത്തു മാതൃകയാണെന്ന് എസ്എബിഎസ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപ്പറമ്പില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.