മ്യാന്മറിൽ രണ്ട് കത്തോലിക്കാ യുവാക്കളെ സൈന്യം വധിച്ചു

മ്യാൻമറിലെ ഡെമോസോയിൽ (കയാ സ്റ്റേറ്റ്) നിന്ന് പലായനം ചെയ്തവർക്കായി ഭക്ഷണം ശേഖരിക്കുന്നതിനിടെ രണ്ട് കത്തോലിക്കാ യുവാക്കളെ സൈന്യം കൊലപ്പെടുത്തി. കയാ സ്റ്റേറ്റിൽ ഒരാഴ്ചയായി കെപിഡിഎഫിൽ (കരേനി പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സ്) സുരക്ഷാ സേനയും കാരെൻ സായുധ സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടലുകളുണ്ട്. ഡെമോസോയിലെ സെന്റ് ജോസഫ് ഇടവകയിൽ നിന്നുള്ള ആൽഫ്രഡ് ലുഡു, പാട്രിക് ബോ റെഹ് എന്നീ രണ്ട് ചെറുപ്പക്കാർ ആണ് കൊല്ലപ്പെട്ടത്. ഇരുപതും ഇരുപത്തൊന്നും വയസുള്ളവരാണിവർ.

ഡെമോസോ, കയാ സ്റ്റേറ്റിലെ നഗരങ്ങൾ, വടക്കൻ ഷാൻ എന്നിവിടങ്ങളിലെ 50,000 നിവാസികൾ കാട്ടിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ഈ അടുത്ത ദിവസങ്ങളിലായി ഒൻപതോളം പ്രദേശവാസികൾ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവർ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭക്ഷണം ശേഖരിക്കുവാൻ പോയതായിരുന്നു. ഇതുകണ്ട സൈന്യം അവരെ കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാവിലെ, സെന്റ് ജോസഫ് പള്ളിയും സൈന്യം തകർത്തിരുന്നു.

മ്യാൻമറിൽ ഇന്നലെ വരെ 831 പേരെങ്കിലും കൊല്ലപ്പെട്ടു. 4331 പേരെ തടവിലാക്കിയിട്ടുണ്ട്. അതിൽ 102 പേരെ മാത്രമേ വിചാരണ ചെയ്തിട്ടുള്ളൂ. 1881 പേർക്ക് അറസ്റ്റ് വാറന്റുകളും ഉണ്ട്. അവർ ഒളിവിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.