ആത്മീയ യുദ്ധത്തില്‍ നമ്മെ സഹായിക്കുന്ന ആയുധങ്ങള്‍ 

ഒരാളുടെ ആത്മീയ ജീവിതത്തില്‍ പലപ്പോഴും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ആത്മീയമായ പോരാട്ടങ്ങളുടെ നിമിഷങ്ങള്‍. ലോകത്തിന്റേതായ അന്ധകാര ശക്തിയുമായി നടക്കുന്ന പോരാട്ടം. ഇത് ഒരാളുടെ ആത്മീയ ജീവിതത്തെ കാര്യമായി ബാധിക്കാറുണ്ട്. എന്നാല്‍ അതിനെ തരണം ചെയ്യാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ആത്മീയ യുദ്ധത്തെ ഫലപ്രദമായി നേരിടുവാന്‍ ആദ്യം ചെയ്യേണ്ട രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. അവ ചുവടെ ചേര്‍ക്കുന്നു.

1 . അമിതമായ ആത്മവിശ്വാസം ഒഴിവാക്കാം

ആത്മീയ പോരാട്ടത്തില്‍ ആത്മവിശ്വാസം വളരെ പ്രധാനപ്പെട്ട ഒന്നാണ്.  എന്നാല്‍ എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും എന്ന വിശ്വാസം ചില സമയങ്ങളില്‍ നമ്മെ തെറ്റായ ചില ചിന്തകളിലേയ്ക്കും ബന്ധങ്ങളിലെയ്ക്കും ആശയങ്ങളിലേയ്ക്കും നയിക്കാം. അതിനാല്‍ തന്നെ നമ്മുടെ ആത്മവിശ്വാസം അത് നമ്മെ ശരിയായ രീതിയിലാണോ നയിക്കുന്നത് എന്ന് വിചിന്തനം ചെയ്യണം.

അമിതമായ ആത്മവിശ്വാസം നമ്മെ അഹങ്കാരത്തിലെയ്ക്ക് നയിക്കാന്‍ സാധ്യത ഉണ്ട്. എന്നാല്‍ അവനവനെ കുറിച്ചുള്ള തിരിച്ചറിവ് നിത്യപ്രകാശമായ ദൈവത്തിലേയ്ക്ക് നമ്മെ ഐക്യപ്പെടുത്തുന്നു. സ്വന്തം ശക്തിയാല്‍ എല്ലാം സാധ്യമാകും എന്ന ചിന്ത ഉള്ളവരില്‍ ചില ആത്മീയ സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ സാധിക്കാതെ വരുന്ന  അവസ്ഥ നിരാശയിലേയ്ക്ക് നയിക്കും. അത് കൂടുതല്‍ പ്രതിസന്ധികള്‍ക്ക് കാരണമാകും. അതിനാല്‍ അമിതമായ ആത്മവിശ്വാസം ഒഴിവാക്കാം. ദൈവത്തില്‍ ആശ്രയിക്കാം .

2 . ദൈവാശ്രയം

ആത്മീയമായ പോരാട്ടത്തെ അതിജീവിക്കുവാന്‍ നമ്മെ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ് ദൈവാശ്രയ ബോധം. ആത്മീയമായ യുദ്ധത്തിന്റെ നിമിഷങ്ങളില്‍ നമ്മുടെ ആത്മ വിശ്വാസത്തിനൊപ്പം ദൈവത്തില്‍ പൂര്‍ണ്ണമായി ശരണം വയ്ക്കുക കൂടിയാണെങ്കില്‍ ആ നിമിഷങ്ങളെ നിഷ്പ്രയാസം നമുക്ക് അതിജീവിക്കുവാന്‍ കഴിയും.

വിശ്വാസം നിറഞ്ഞ കണ്ണുകളോടെ എല്ലാത്തിനും അതീതനായ ദൈവത്തിലേയ്ക്ക് നോക്കുകയാണെങ്കില്‍ അവിടുത്തേയ്ക്ക് ഒന്നും അസാധ്യമല്ല എന്ന് മനസിലാക്കുവാന്‍ കഴിയും. കാരുണ്യവാനും സര്‍വജ്ഞാനിയുമായ അവിടുത്തെ സാന്നിധ്യം നമ്മുടെ അനുദിന ജീവിതത്തില്‍ അനുഭവിക്കുവാന്‍ കഴിഞ്ഞാല്‍ ഏതു പ്രതിസന്ധി നിമിഷങ്ങളേയും അതിജീവിക്കുവാന്‍ നമുക്ക് കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.