പാഴാക്കുകയും മുറിപ്പെടുത്തുകയും ചെയ്ത രണ്ടായിരത്തി പതിനേഴ്: പാപ്പ 

ദൈവം നൽകിയ സുന്ദരമായ  2017-നെ  മരണത്തിന്‍റെയും അനീതിയുടെയും വഞ്ചനയുടെയും പ്രവൃത്തികളാല്‍ പാഴാക്കുകയും മുറിപ്പെടുത്തുകയും ചെയ്തുവെന്ന് തന്റെ വർഷാവസാന സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

2017 ന്‍റെ അവസാനദിനമായിരുന്ന ഡിസംബര്‍ 31-Ͻ൦ തിയതി ഞായറാഴ്ച വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സായാഹ്ന പ്രാര്‍ത്ഥനയിൽ,  കൃതജ്ഞതാപ്രകാശന തിരുക്കര്‍മ്മത്തിൽ വിചിന്തനം നൽകി  പോയ വര്‍ഷത്തിലെ നമ്മുടെ ചെയ്തികളെ കുറിച്ച് സാംസാരിക്കുകയായിരുന്നു  ഫ്രാന്‍സീസ് പാപ്പാ.

ബുദ്ധിശൂന്യതയുടെയും  അഹങ്കാരത്തിന്റെയും  പ്രത്യക്ഷമായ അടയാളമാണ് യുദ്ധങ്ങള്‍ എന്നും  ജീവനും സത്യത്തിനും സാഹോദര്യത്തിനും എതിരായ ചെറുതും വലുതുമായ എല്ലാ പ്രവൃത്തികളും അപ്രകാരം തന്നെയാണെന്നും  അവ വിവിധരൂപങ്ങളില്‍ മാനുഷികവും സാമൂഹ്യവും പാരിസ്ഥിതികവുമായ അധഃപതനത്തിന് കാരണമാകുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.