വി. വിൻസെന്റ് ഡി പോളിന്റെ തിരുനാളിനോട് അനുബന്ധിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ഗാനങ്ങൾ പുറത്തിറങ്ങുന്നു. ഈ രണ്ട് ഗാനങ്ങളും രചിച്ചിരിക്കുന്നത് സി. സോണിയ ഡി.സി. ആണ്. ‘സെന്റ് വിൻസെന്റ് ഡി പോൾ ദി ചാമ്പ്യൻ ഓഫ് ചാരിറ്റി’ എന്ന ഇംഗ്ലീഷ് ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് അഡ്വ. റോസിലി ജോയി ആണ്. ഡോണെല്ലേ ജോസഫ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഇന്ന് പുറത്തിറങ്ങുന്ന ‘പാവങ്ങളുടെ പിതാവ് വി. വിൻസെന്റ് ഡി പോൾ’ എന്ന ഗാനത്തിന്റെ സംഗീതം ഫാ. സോണി ആന്റണി സിഎംഐ -യും ആലപിച്ചിരിക്കുന്നത് സി. മഞ്ജു ജോസഫ് ഡി.സി -യും ആണ്.