വൈദിക ദിനത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ഗാനങ്ങൾ ശ്രദ്ധേയമാകുന്നു

വൈദിക ദിനത്തോട് അനുബന്ധിച്ച് ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബിഎസ് സംഗീതം നൽകിയ രണ്ടു ഗാനങ്ങൾ ശ്രദ്ധേയമാകുന്നു. ‘കൊഹനൊ’ അതായത് ‘ദി പ്രീസ്റ്റ്’ എന്ന പേരിൽ പുറത്തിറങ്ങിയ ‘പുരോഹിതാ…’ എന്ന ഗാനവും ‘നന്ദി ചൊല്ലി…’ എന്ന ഗാനവുമാണ് ശ്രദ്ധേയമായി മാറുന്നത്.

‘പുരോഹിതാ…’ എന്ന ഗാനം രചിച്ചിരിക്കുന്നത് മോൺ. വർഗ്ഗീസ് അങ്ങാടിയിലും ആലപിച്ചിരിക്കുന്നത്‌ വിൽസൺ പിറവവും ആണ്. ‘നന്ദി ചൊല്ലി…’ എന്ന ഗാനത്തിന്റെ രചനയും സംഗീതവും ഫാ. മാത്യൂസ് പയ്യപ്പിള്ളിയാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് എവുജിൻ ഇമ്മാനുവേൽ ആണ്.

പൗരോഹിത്യം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന ആധുനിക കാലഘട്ടത്തിൽ, നിത്യപുരോഹിതനായ ഈശോയുടെ മഹത്തായ ദാനമാണെന്ന് പൗരോഹിത്യമെന്ന് ഈ ഗാനങ്ങൾ ഓർമിപ്പിക്കുന്നു. അർത്ഥവത്തായ വരികൾക്കൊപ്പം മനോഹരമായ ഈണവും വിശ്വാസികളെ പൗരോഹിത്യ ധർമ്മത്തെ കുറിച്ച് കൂടുതൽ അനുഭവങ്ങൾ പകരുവാനും ബോധ്യങ്ങളിലേയ്ക്ക് നയിക്കുവാനും കാരണമായി മാറുന്നു. ബലിവേദിയിൽ ബലിയായി മാറുന്ന ഓരോ പുരോഹിതന്റെയും പ്രാർത്ഥനയായി മാറുന്ന ഈ ഗാനങ്ങൾ അനേകർ നെഞ്ചോട് ചേർക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.