ന്യായാധിപന്മാരോട് പാപ്പാ പറയുന്നത്

ലോകത്ത് ഇനിയും നീതി സ്ഥാപിതമാകണം എന്ന ലക്ഷ്യത്തോടെയാണ് ഫ്രാന്‍സിസ് പാപ്പാ ന്യായാധിപന്മാരെ അഭിസംബോധന ചെയ്യുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ജൂലൈ മാസത്തെ പ്രാര്‍ത്ഥനാ നിയോഗം തന്നെയാണ് പാപ്പാ ഈ ദിനത്തിലെ ട്വിറ്ററായും ഉപയോഗിച്ചത്.

1. ന്യായാധിപന്മാരുടെ വിധി തീര്‍പ്പുകള്‍ പൗരാവകാശത്തെയും അവരുടെ വസ്തുവകകളെയും സ്വാധീനിക്കുന്നു.

2. അതിനാല്‍ പക്ഷപാതം, എടുക്കേണ്ട തീരുമാനങ്ങളെ കളങ്കപ്പെടുത്തുന്ന സമ്മര്‍ദ്ദങ്ങള്‍ എന്നിവയില്‍ നിന്നും ന്യായാധിപന്മാര്‍ സ്വതന്ത്രരായിരിക്കേണ്ടതാണ്.

3. സത്യത്തിന് ഒരിക്കലും വിലപേശാതിരുന്ന ക്രിസ്തുവിന്‍റെ മാതൃക നിങ്ങള്‍ പിന്‍ചെല്ലേണ്ടതാണ്.

4. നീതിപീഠത്തില്‍ പ്രവര്‍ത്തിക്കുന്നര്‍ സമഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ ഇടയാക്കണമേയെന്ന് പ്രാര്‍ത്ഥിക്കാം. ഇന്ന് ലോകത്തില്‍ നടമാടുന്ന അനീതി ഒന്നിന്‍റെയും തീര്‍പ്പ് ആകാതരിക്കട്ടെ!

ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ സന്ദേശം ഇംഗ്ലിഷ് ഉള്‍പ്പെടെ 9 വിവിധ ഭാഷകളില്‍ ലോകജനതയുമായി പാപ്പാ പങ്കുവച്ചു.