ഇരട്ട സഹോദരങ്ങൾ അൾത്താരയിലേയ്ക്ക്; ആത്മനിർവൃതിയിൽ മുതലക്കോടം സെന്റ് ജോർജ്ജ് ഇടവക

ഇരട്ട സഹോദരങ്ങൾ ഒരുമിച്ചു വൈദിക പട്ടം സ്വീകരിക്കുന്ന സന്തോഷത്തിലാണ് മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ് ഇടവക. മഠത്തിക്കണ്ടത്തിൽ ജോസ് – പൗളി ദമ്പതികളുടെ മക്കളായ ടോമും ജോർജ്ജും ആണ് ഒരേ വേദിയിൽ വൈദിക പട്ടം സ്വീകരിക്കുന്നത്.

ജനുവരി മൂന്നിന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ വെച്ച് കോതമംഗലം ബിഷപ്പും മഠത്തിക്കണ്ടത്തിൽ കുടുംബാംഗവുമായ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിലിൽ നിന്നാണ് ഇരുവരും പൗരോഹിത്യം സ്വീകരിക്കുക. മിഷനറി വൈദികരാകുവാൻ ആഗ്രഹിച്ച ഇരുവരും എം എസ് ജെ സഭയ്ക്കുവേണ്ടിയാണ് പട്ടം സ്വീകരിക്കുന്നത്.

ഈ അതുല്യ നിമിഷം ആഘോഷമാക്കി മാറ്റുവാനുള്ള ഒരുക്കത്തിലാണ് ഇടവകാംഗങ്ങളും കുടുംബവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.