2020 -ൽ ലോകമെമ്പാടുമായി കൊല്ലപ്പെട്ടത് ഇരുപത് മിഷനറിമാർ

2020 -ൽ ലോകമെമ്പാടുമായി ഇരുപത് കത്തോലിക്കാ മിഷനറിമാർ കൊല്ലപ്പെട്ടു. പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ റിപ്പോർട്ട് അനുസരിച്ചാണ് ഈ കണക്കുകൾ പുറത്ത് വരുന്നത്.

മിഷനറിമാരായി ശുശ്രൂഷ ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടവരിൽ എട്ട് വൈദികർ, മൂന്ന് സന്യാസിനികൾ, ഒരു അൽമായ സഹോദരൻ, രണ്ട് സെമിനാരിക്കാർ, ആറ് സാധാരണക്കാർ എന്നിവർ ഉപ്പെടുന്നു എന്ന് ഏജൻസിയ ഫിഡെസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ഭൂഖണ്ഡത്തിൽ മാത്രം ഈ വർഷം അഞ്ച് പുരോഹിതന്മാരും മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടു, ആഫ്രിക്കയിൽ ഒരു വൈദികൻ, മൂന്ന് സന്യാസിനിമാർ, ഒരു സെമിനാരിക്കാരൻ, രണ്ട് സാധാരണക്കാർ എന്നിവരാണ് വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടത്.

2019 -ലെ കണക്കുകളേക്കാൾ കുറവാണ് 2020 -ലെ കണക്ക്. 2019 -ൽ 23 പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ, 2018 ൽ 40 മിഷനറിമാർ കൊല്ലപ്പെട്ടു. കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ മറ്റുള്ളവരെ സേവിക്കുന്നതിനിടെ മരണമടഞ്ഞവരെയും ഈ റിപ്പോർട്ട് എടുത്ത് കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.