യുവാക്കളിലൂടെ മെച്ചപ്പെട്ട ഒരു ലോകം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്ന് മാര്‍പാപ്പ

യുവാക്കളിലൂടെ മെച്ചപ്പെട്ട ഒരു ലോകം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്ന് മാര്‍പാപ്പയുടെ അന്താരാഷ്ട്ര യുവജനദിന സന്ദേശം. ആഗസ്റ്റ് 12 -ന് ലോകമെങ്ങും അന്താരാഷ്ട്ര യുവജനദിനം ആഘോഷിച്ച അവസരത്തില്‍ യുവജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് നല്ലൊരു നാളെയിലേക്ക് മുന്നേറാന്‍ സാധ്യമാകുമെന്നാണ് മാര്‍പാപ്പാ തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ അഭിപ്രായപ്പെട്ടത്.

“യുവാക്കളുടെയും അവരുടെ നൂതനമനോഭാവത്തിന്റെയും സഹായത്തോടെ അപ്പവും വെള്ളവും മരുന്നുകളും ജോലിയും ധാരാളമായി ഒഴുകുകയും ആദ്യം ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തുകയും ചെയ്യുന്ന ഒരു ലോകം എന്ന സ്വപ്നം നമുക്ക് സാക്ഷാത്കരിക്കാം” – യുവജനദിനം എന്ന ഹാഷ്ടാഗോടു കൂടി അയച്ച സന്ദേശത്തില്‍ പാപ്പാ കുറിച്ചു. യുവജനങ്ങളുടെ നൂതനമായ മനോഭാവവും അവരുടെ സഹായസഹകരണങ്ങളും വഴി ധാരാളമായി ജോലിസാധ്യതകളും തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020 ഓഗസ്റ്റ് 12 -നാണ് ലോകത്ത് ആദ്യമായി അന്താരാഷ്ട്ര യുവജനദിനം നടത്തപ്പെട്ടത്. യുവജനങ്ങളുമായി ബന്ധപ്പട്ട സാംസ്‌കാരികവും നിയമപരവുമായ പ്രശ്നങ്ങളിലേക്ക് ശ്രദ്ധയാകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടനയാണ് ഇത് ആസൂത്രണം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.