അർമേനിയയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ ഐഎസ് ഭീകരരെ അയച്ച് തുർക്കി

അർമേനിയക്കാർക്കെതിരെ പോരാടാൻ തുർക്കി നാലായിരം സിറിയൻ ഐസിസ് ഭീകരരെ അയയ്ക്കുന്നതായി റിപ്പോർട്ട്. സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണകേന്ദ്രങ്ങൾ നൽകിയ വെളിപ്പെടുത്തലുകളുടെ പിൻബലത്തിൽ ഏഷ്യ ന്യൂസ് ആണ് ഈ വാർത്ത പുറത്ത് കൊണ്ടുവന്നത്. അങ്കാറ തീവ്രവാദികളെ മാസം 1,800 ഡോളറിന് മൂന്ന് മാസത്തേയ്ക്കാണ് ക്രൈസ്തവർക്കെതിരെ പോരാടാൻ നിയോഗിച്ചിരിക്കുന്നത്.

ഇത് ക്രിസ്ത്യാനികൾക്കെതിരായ മുസ്‌ലിംകളുടെ വിശുദ്ധ യുദ്ധമാണ്. കോക്കസിലെ യുദ്ധം യഥാസമയം അവസാനിക്കുന്നില്ലെങ്കിൽ, അത് ലോകസമാധാനത്തെ അസ്ഥിരപ്പെടുത്തുമെന്ന് അർമേനിയൻ പ്രീമിയർ നിക്കോൾ പാഷിനിയൻ വെളിപ്പെടുത്തി. നാഗൊർനോ കറാബാക്കിലെ അർമേനിയക്കാർക്കെതിരെ പോരാടാനായി തുർക്കി അഫ്രിനിൽ നിന്ന് 4,000 സിറിയൻ ഐസിസ് ഭീകരരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇത് സ്ഥിരീകരിക്കുന്ന ഓഡിയോ ക്ലിപ്പുകളും മറ്റും പുറത്തുവന്നു.

കരാബാക്കിനെതിരെയുള്ള യുദ്ധം ജിഹാദിന്റെ ഭാഗമാണെന്നും ക്രിസ്ത്യാനികൾക്കെതിരായ മുസ്‌ലിംകളുടെ വിശുദ്ധ യുദ്ധമാണിതെന്നും അഫ്രിനിൽ നിന്നുള്ള എതിരാളികളുടെ സംഘത്തിന്റെ നേതൃത്വം വഹിക്കുന്ന വ്യക്തി വെളിപ്പടുത്തിയതായും ഏഷ്യ ന്യൂസ് വെളിപ്പെടുത്തി. നാലായിരം സിറിയൻ കൂലിപ്പടയാളികളെ തുർക്കി അയച്ച വാർത്തയും ലണ്ടൻ ആസ്ഥാനമായുള്ള സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണാലയം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.