അഭയാര്‍ത്ഥികളോടുള്ള ട്രംപിന്റെ സമീപനം മനുഷ്യത്വരഹിതം – യുഎസ് ബിഷപ്പ്‌സ്

വാഷിംഗ്ടണ്‍: അഭയാര്‍ത്ഥികളോടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് യുഎസ് ബിഷപ്പുമാര്‍. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അനേകം അഭായര്‍ത്ഥികളെ ദുരിതത്തില്‍ ആക്കുന്ന തീരുമാനമാണിതെന്നായിരുന്നു ബിഷപ്പുമാര്‍ ട്രംപിന്റെ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്.

സിറിയ, ഇറാഖ്, ലിബിയ, സുഡാന്‍, യെമന്‍, സൊമാലിയ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് 90 ദിവസത്തെ പൂര്‍ണ്ണ വിലക്കാണ് ട്രംപ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, അഭയാര്‍ത്ഥികളെ പരിഗണിക്കുന്ന നടപടികളെ വരെ ട്രംപ് നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇതുമൂലം അനേകം അഭയാര്‍ത്ഥികള്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.

”അമേരിക്കയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന്. അമേരിക്കന്‍ സംസ്‌കാരത്തിനും കത്തോലിക്ക വിശ്വാസത്തിനും ഘടകവിരുദ്ധമായ തീരുമാനമാണ് പ്രസിഡന്റ് സ്വീകരിച്ചിരിക്കുന്നത്.” ഈ തീരുമാനം പ്രഖ്യാപിക്കപ്പെട്ട ദിവസത്തെ ചിക്കാഗോ കര്‍ദിനാള്‍ ബ്ലയ്‌സ് ജെ. കുപ്പിച്ച് വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. നമ്മുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവും മാതാപിതാക്കളഉം അഭയാത്ഥികളായിരുന്നു എന്ന കാര്യം നമ്മള്‍ വിസ്മരിക്കരുത്. യുഎസിന്റെ പൈതൃകത്തിന് യോജിച്ച തീരുമാനമല്ല ഇത്.” ബിഷപ്പ് റോബര്‍ട്ട് മക്എല്‍റോ അഭയാര്‍ത്ഥി വിഷയത്തില്‍ പ്രതികരിച്ചു.

കഴിഞ്ഞ ഞായറാഴ്ച വൈറ്റ് ഹൗസിന് സമീപമുള്ള ലഫീയിറ്റി പാര്‍ക്കില്‍ അഭയാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ വിശുദ്ധ ബലിയില്‍ 550-ല്‍ അധികം പേരാണ് പങ്കെടുത്തത്. പ്രസിഡന്റിന്റെ ഈ പുതിയ തീരുമാനം വിവിധ മേഖലകളില്‍ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.