പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ക്ക് പ്രത്യാശ നല്‍കി ട്രംപിന്റെ തീരുമാനം

വാഷിംഗ്ടണ്‍: ഗര്‍ഭച്ഛിദ്രത്തിനെതിരെയുള്ള സുപ്രധാന തീരുമാനത്തില്‍ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗര്‍ഭഛിദ്രത്തെയോ കുടുംബാസൂത്രണത്തെയോ പിന്തുണക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം വിലക്കിയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഈ പുതിയ തീരുമാനം. ഏറെ പ്രതീക്ഷ നല്‍കുന്ന സുപ്രധാന തീരുമാനമാണ് പുതിയ പ്രസിഡന്റ് എടുത്തിരിക്കുന്നതെന്ന് പ്രൊലൈഫ് പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

ഭാവിയില്‍ ഗര്‍ഭഛിദ്രത്തോട്  നിലപാടാകും എന്താകും എന്നതിന്റെ വ്യക്തമായ സൂചനയാണ് തന്റെ പുതിയ തീരുമാനത്തിലൂടെ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനതയോട് പ്രഖ്യാപിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഗര്‍ഭഛിദ്രത്തെ ശക്തമായി എതിര്‍ക്കുന്ന പരസ്യമായ നിലപാടാണ് ട്രംപും അനുയായികളും സ്വീകരിച്ചത്. വിശ്വാസികളുടെ ഭാഗത്തു നിന്നും ഈ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ജീവന്റെ കാവലാളാകും എന്ന ഉറപ്പാണ് ട്രംപ് തന്റെ ജനത്തിന് നല്‍കുന്നത്.

പല പ്രസിഡന്റുമാരും ഈ തീരുമാനം തുടര്‍ന്നു കൊണ്ടു പോകുവാനും നിര്‍ത്തിവയ്ക്കുവാനുമുള്ള തീരുമാനം എടുത്തിട്ടുണ്ട്. മുന്‍ പ്രസിഡന്റായിരുന്ന ഒബാമ റദ്ദാക്കിയ നിയമമാണ് ഇപ്പോള്‍ ട്രംപ് പുനഃസ്ഥാപിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്റെ കാലത്താണ് ഈ പദ്ധതി നടപ്പിലാക്കിയത്. ജനസംഖ്യയുടെ നിയന്ത്രണത്തിന് വേണ്ടി ഐക്യരാഷ്ട്ര സഭ മെക്‌സിക്കോ സിറ്റിയില്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഫറന്‍സിലായിരുന്നു ഈ പദ്ധതി തീരുമാനിക്കപ്പെട്ടത്.

വാഷിംഗ്ടണ്‍ ഡിസിയില്‍ ജീവന്റെ സംരക്ഷണത്തിനായി ‘ലൈഫ് മാര്‍ച്ച്’ നടക്കാനിരിക്കെയാണ്  ട്രംപ് തന്റെ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.