മനുഷ്യരെല്ലാം ദൈവത്തിന്റെ മക്കളാണെന്ന് ക്രിസ്തുമസ് പഠിപ്പിക്കുന്നു; ക്രിസ്തുമസ് ട്രീ ഉദ്ഘാടനം ചെയ്ത് ട്രംപ്

നിറഞ്ഞ ഹൃദയത്തോടെ, ഔദാര്യമനോഭാവത്തോടെ, കൃപയോടെ പരസ്പരം സ്‌നേഹിക്കാന്‍ യേശുക്രിസ്തു പ്രചോദനം നല്‍കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിന് സമീപം സംഘടിപ്പിക്കപ്പെട്ട ക്രിസ്തുമസ് ട്രീ ദീപം തെളിയിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. എല്ലാ മനുഷ്യരും ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണെന്ന നിത്യമായ യാഥാര്‍ത്ഥ്യം ക്രിസ്തുമസ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും ട്രംപ് പറഞ്ഞു.

എല്ലാ മനുഷ്യരും ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണെന്ന നിത്യമായ യാഥാര്‍ത്ഥ്യം ക്രിസ്തുമസ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും ദൈവം ഏവരെയും അനുഗ്രഹിക്കട്ടെയെന്ന് ആശംസയോടെയുമാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.