മതസ്വാതന്ത്ര്യത്തിനായി രക്തസാക്ഷിയായ വി. തോമസ് ബെക്കറ്റിനെ പ്രശംസിച്ച് ട്രംപ്

850 വർഷം മുമ്പ് മതസ്വാതന്ത്ര്യത്തിനായി രക്തസാക്ഷിത്വം വരിച്ച ഇംഗ്ലണ്ടിലെ ആർച്ചുബിഷപ്പായിരുന്ന വി. തോമസ് ബെക്കറ്റിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡിസംബർ 29 -ന് വൈറ്റ് ഹൗസിൽ വെച്ചാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

“നമ്മുടെ മഹത്തായ ഭരണഘടനയിൽ അമേരിക്കയിൽ മതസ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ ഭാഗമായി വി. തോമസ് ബെക്കറ്റ് തന്റെ ജീവൻ നൽകി. തോമസ് ബെക്കറ്റിനോടുള്ള ബഹുമാനാർത്ഥം വിശ്വാസികൾക്കെതിരായ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണം. മതത്തിന്റെയും വിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ റദ്ദാക്കണം. കൂടാതെ ദുർബലരും പ്രതിരോധിക്കുവാൻ കഴിയാത്തവരും അടിച്ചമർത്തപ്പെടുന്നവരും സംരക്ഷിക്കപ്പെടണം. മതത്തിന്റെ പേരിലുള്ള സ്വേച്ഛാധിപത്യവും കൊലപാതകവും ഇനി ഒരിക്കലും സംഭവിക്കാൻ അനുവദിക്കരുത്. അമേരിക്ക നിലകൊള്ളുന്നിടത്തോളം കാലം ഞങ്ങൾ മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കും,” – ഡൊണാൾഡ് ട്രംപ് എഴുതി.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജനിച്ച ബെക്കറ്റ്, കാനോൻ, സിവിൽ നിയമങ്ങളിൽ പണ്ഡിതനായിരുന്നു. ഒടുവിൽ ഇംഗ്ലണ്ടിലെ പ്രഭു ചാൻസലറായി. 1162 -ന് ശേഷം അദ്ദേഹം കാന്റർബറി ആർച്ചുബിഷപ്പായപ്പോൾ ഇംഗ്ലണ്ടിലെ സഭയുടെ സ്വയം ഭരണത്തെച്ചൊല്ലി ഹെൻറി രണ്ടാമൻ രാജാവുമായി തർക്കത്തിലേർപ്പെട്ടു. മതേതര കോടതികളിൽ നിന്നുള്ള പുരോഹിതരുടെ സ്വാതന്ത്ര്യത്തെച്ചൊല്ലി ബെക്കറ്റും രാജാവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. 1170 ഡിസംബർ 29 -ന്‌, ഹെൻ‌റി രാജാവിനെ പിന്തുണച്ചവർ നൈറ്റ്സ് കാന്റർബറി കത്തീഡ്രലിൽ വെച്ച് ബെക്കറ്റിനെ കൊലപ്പെടുത്തി.

ക്രൈസ്തവ പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് ട്രംപ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.