ഇന്ത്യയിലെ ഗോത്രവർഗ്ഗ ക്രൈസ്തവർക്കു നേരെ വിശ്വാസം ഉപേക്ഷിക്കാൻ സമ്മർദ്ദമേറുന്നു

തീവ്ര ഹിന്ദുത്വവാദികളുടെ വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തെ തുടർന്ന് ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നതായി മധ്യപ്രദേശിലെ ഗോത്രവർഗ്ഗ ക്രൈസ്തവർ.

“ഞങ്ങളുടെ ആളുകൾ ക്രിസ്തുവിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതത്തിൽ ചേരാൻ നിർബന്ധിതരാവുകയാണ്. ക്രൈസ്തവരെ സമ്മർദ്ദത്തിലാക്കാൻ തീവ്ര ഹിന്ദുത്വപ്രവർത്തകരും സംഘടനകളും ഗ്രാമങ്ങളിൽ പ്രത്യേക സന്ദർശനങ്ങൾ നടത്താറുണ്ട്. ഇത് ആശങ്കാജനകമാണ്. ഇവിടെ ക്രൈസ്തവർക്കെതിരെ കുപ്രചരണങ്ങൾ നടക്കുന്നുണ്ട്. എന്തുതന്നെ വന്നാലും ഞങ്ങൾ യേശുവിലുള്ള വിശ്വാസം കൈവിടില്ല” – ഝബുവ ജില്ലയിൽ നിന്നുള്ള കത്തോലിക്കനായ പാട്രിക് ഗനവ വെളിപ്പെടുത്തുന്നു.

മതപരിവർത്തനം ആരോപിച്ച് നവംബർ 10 -ന് ആറ് പാസ്റ്റർമാർ ഉൾപ്പെടെ 10 ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തതും ക്രിസ്ത്യൻ വിരുദ്ധപ്രചാരണവും തീവ്രഹിന്ദുത്വ ഗ്രൂപ്പുകൾക്ക് കൂടുതൽ ധൈര്യം നൽകി.

“ആളുകളെ ക്രിസ്തുവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യാൻ മാത്രം പ്രവർത്തിക്കുന്നവരായിട്ടാണ് ഇത്തരം ഗ്രൂപ്പുകൾ തങ്ങളെ ചിത്രീകരിക്കുന്നത്. ഇത് ദൗർഭാഗ്യകരമാണ്” – ജാബുവ കാത്തലിക് രൂപതയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഫാ. റോക്കി ഷാ പറഞ്ഞു.

ഈ പ്രദേശങ്ങളിൽ ഒരു ക്രൈസ്തവനായി ജീവിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയതാണ്. വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ തുടങ്ങിയ ചില ഹൈന്ദവ സംഘടനകൾ ക്രൈസ്തവരെ ശത്രുക്കളായി കണക്കാക്കുന്നു. നവംബർ പത്തിന് തങ്ങളുടെ രൂപതയിലെ തണ്ട്‌ലയിൽ ആയിരത്തിലധികം വരുന്ന ജനക്കൂട്ടം ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഗ്രോട്ടോ തകർക്കാൻ ശ്രമിച്ചു. പോലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് അന്ന് അത് തകർക്കപ്പെടാതിരുന്നത്. എന്നാൽ മതപരിവർത്തന പ്രവർത്തനങ്ങൾക്കുള്ള സ്ഥലമാണെന്ന് ആരോപിച്ച് ഗ്രോട്ടോ പൊളിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

കടപ്പാട്: https://www.ucanews.com/news/indias-tribal-christians-under-pressure-to-give-up-faith/94994

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.