ജീവന്റെ വഴിയില്‍ സഞ്ചരിച്ച് മുസോറിയും

ഗര്‍ഭഛിദ്രം വിലക്കുന്ന നിയമം പാസാക്കി മിസോറി സംസ്ഥാന ജനപ്രതിനിധി സഭ. എട്ട് ആഴ്ചയ്ക്കു ശേഷമുള്ള ഗര്‍ഭഛിദ്രം പൂര്‍ണ്ണമായി വിലക്കുന്ന നിയമമാണ് മിസോറി ജനപ്രതിനിധി സഭ പാസ്സാക്കിയിരിക്കുന്നത്.

നിയമപ്രകാരം, അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യത്തില്‍ മാത്രമേ ഗര്‍ഭഛിദ്രത്തിന് അനുമതിയുള്ളൂ. അതേസമയം ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കുന്ന ഡോക്ടര്‍ക്ക് അഞ്ചു മുതല്‍ 15 വരെ വര്‍ഷം തടവുശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. 44-നെതിരേ 110 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍, മൈക് പാര്‍സണ്‍ ഒപ്പ് വച്ചാല്‍ നിയമം പ്രാബല്യത്തിലാകും.

അമേരിക്കയില്‍ ജീവനെ ഏറ്റവും പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനമാക്കി മിസോറിയെ മാറ്റുമെന്ന് മൈക് പാര്‍സണ്‍ നേരത്തെ തുറന്നു പ്രസ്താവിച്ചിരുന്നു. ഗര്‍ഭഛിദ്രം വിലക്കുന്ന നിയമം അമേരിക്കയിലെ അലബാമ സംസ്ഥാനം പാസ്സാക്കിയതിനു പിന്നാലെയാണ് മുസോറി സംസ്ഥാനവും ജീവന്റെ പാതയില്‍ മുന്നേറുന്നത് എന്നതും ശ്രദ്ധേയമാണ്.