മികച്ച 10 ക്രിസ്തുമസ് സിനിമകൾ – ഭാഗം 1

ഈ ക്രിസ്തുമസ് കാലത്ത് കാണുന്നതിനായി ലോകത്തെ മികച്ച 10 ക്രിസ്തുമസ് സിനിമകള്‍ ലൈഫ് ഡേ പരിചയപ്പെടുത്തുന്നു. ആദ്യ അഞ്ചെണ്ണം ഈ എപ്പിസോഡിലും  അടുത്ത അഞ്ചെണ്ണം അടുത്ത എപ്പിസോഡിലും.

1. ഇറ്റ് ഈസ് എ വണ്ടര്‍ഫുള്‍ ലൈഫ് – 1946

അതിഭീകരമാംവിധം അസ്വസ്ഥനായ ഒരു ബിസിനസുകാരനെ ഒരു മാലാഖ സഹായിക്കുന്നതാണ് കഥ. 1946-ല്‍ പ്രേക്ഷകരിലെത്തിയ ഈ അമേരിക്കന്‍ ഫാന്റസി സിനിമ, ദി ഗ്രേറ്റസ്റ്റ് ഗിഫ്റ്റ് എന്ന ചെറുകഥയുടെ സിനിമാരൂപമാണ്. പരമ്പരാഗത ക്രിസ്തുമസ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഈ ചിത്രം പ്രേക്ഷകര്‍ ഇന്നും കാണുന്നു.

2. ദ് ബിഷപ്പ്‌സ് വൈഫ് – 1947

ഒരു മാലാഖ ബിഷപ്പിനെ പ്രശ്നപരിഹാരത്തിന് സഹായിക്കുന്നതാണ് സിനിമയുടെ കഥ. 1947-ലാണ് ചിത്രം റിലീസാവുന്നത്. ഒരു പള്ളി പണിയുന്നതിന്റെ തലവേദനയിലാണ് ബിഷപ്പ്. പക്ഷേ, മാലാഖയാവട്ടെ അതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനപ്പുറത്തേയ്ക്ക് ബിഷപ്പിനെ കൂട്ടിക്കൊണ്ടു പോകുന്നു.

3. എ ക്രിസ്തുമസ് സ്റ്റോറി – 1983

റാല്‍ഫി എന്ന ഒന്‍പതു വയസുകാരന്‍ ക്രിസ്തുമസ് സമ്മാനമായി അവന്റെ രക്ഷകര്‍ത്താക്കളോട് വിചിത്രവും അപകടകരവുമായ ഒരു സമ്മാനം ആവശ്യപ്പെടുന്നു – ഒരു തോക്ക്. ഇതേ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സിനിമ അവസാനിക്കുന്നത് അവന് തോക്ക് ലഭിക്കുന്നിടത്താണ്. തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും നല്ല ക്രിസ്തുമസ് സമ്മാനമായിരുന്നു അതെന്ന് പ്രായമായ റാല്‍ഫിയുടെ വോയ്‌സ് ഓവറോടെയാണ് സിനിമ അവസാനിക്കുന്നത്.

4. സ്‌ക്രൂജ്ഡ് – 1988 

ചാള്‍സ് ഡിക്കന്‍സിന്റെ പ്രശസ്തമായ ക്രിസ്തുമസ് കരോള്‍ എന്ന സൃഷ്ടിയെ ആസ്പദമാക്കിയ സിനിമയാണിത്. പ്രശസ്ത ടെലിവിഷന്‍ എക്‌സിക്യൂട്ടീവായ ഫ്രാങ്ക് ക്രോസിന് ഒരു ക്രിസ്തുമസ് സായന്തനത്തില്‍ പ്രേതങ്ങളുടെ കൂട്ടത്തെ നേരിടേണ്ടിവരുകയാണ്. കീഴ്‌ജോലിക്കാരനെ ശകാരിച്ചതിനെ തുടര്‍ന്നായിരുന്നു ഈ അനുഭവം. ജീവിതത്തിലെ ശരിതെറ്റുകളെ ആ ക്രിസ്തുമസ് ദിനത്തില്‍ അയാള്‍ പുനരവലോകനം ചെയ്യുകയാണ്.

5. നാഷണല്‍ ലാംപൂണ്‍സ് ക്രിസ്മസ് വെക്കേഷന്‍ – 1989

ആധുനിക ക്രിസ്തുമസ് ക്ലാസിക്കായി വിലയിരുത്തപ്പെടുന്ന സിനിമ. ക്രിസ്തുമസ് ബോണസ് കിട്ടുമെന്ന് കരുതി വലിയ ക്രിസ്തുമസ് ആഘോഷത്തിനു പദ്ധതിയിട്ട ഗ്രിസ് വുള്‍ഡ്‌സിനും കുടുംബത്തിനും നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെ കഥയാണ് പറയുന്നത്. രണ്ടു കുട്ടികളും ഭാര്യയുമുള്ള ആ കുടുംബം പ്രതിസന്ധികളെ മറികടന്ന് അതിഥികളെ സല്‍ക്കരിക്കുകയാണ്. 1989-ലെ ക്രിസ്തുമസ് കാലത്താണ് സിനിമ തിയേറ്ററിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.