ഇന്ന് ദുഃഖവെള്ളി: വീടുകൾ ദൈവാലയമാക്കി വിശ്വാസികൾ

ക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവും അനുസ്മരിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവലോകം ഇന്ന് ദുഃഖവെള്ളി ആചരിക്കും. കൊറോണയുടെ പശ്ചാത്തലത്തിൽ ദൈവാലയങ്ങളിൽ തിരുക്കർമ്മങ്ങൾ ജനരഹിതമായിട്ടാണ് നടക്കുക. എങ്കിലും വീടുകൾ ദൈവാലയമാക്കിക്കൊണ്ട് പ്രാർത്ഥനാപൂർവ്വം ദുഃഖവെള്ളിയാചരണത്തിനായി ഒരുങ്ങുകയാണ് വിശ്വാസികൾ.

ഫ്രാൻസിസ് പാപ്പായുടെയും സീറോ മലബാർ സഭയുടെ അധ്യക്ഷനായ കർദ്ദിനാൾ മാർ ജോര്‍ജ് ആലഞ്ചേരിയുടെയും സീറോ മലങ്കര സഭയുടെ അധ്യക്ഷനായ ബസേലിയോസ് ക്ലിമീസ് പിതാവിന്റെയും കാർമ്മികത്വത്തിൽ നടക്കുന്ന ദുഃഖവെള്ളി തിരുക്കർമ്മങ്ങളിൽ വിശ്വാസികൾ സാമൂഹ്യമാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും പങ്കെടുക്കും.

തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ദൈവാലയങ്ങൾ വിശ്വാസികൾക്കായി തുറക്കില്ല, കൈപ്പുനീരില്ല, സ്ലീവാ ചുംബനമില്ല. ഈ സാഹചര്യം ഏറെ വേദനാജനകമാണെങ്കിലും ക്രിസ്തുവിന്റെ കുരിശിനോട് അവ ചേർത്തുവച്ചു കൊണ്ട് നമുക്കും പ്രാർത്ഥിച്ച് ഒരുങ്ങാം. ഈശോയുടെ പീഡാസഹനങ്ങളെ ധ്യാനിക്കാം.

ലൈഫ് ഡേയുടെ എല്ലാ വായനക്കാർക്കും പ്രാർത്ഥനാനിർഭരമായ ദുഃഖവെള്ളി ആശംസിക്കുന്നു.