ജീവിതത്തില്‍ കൃത്യനിഷ്ഠ പാലിക്കാന്‍ ഇതാ ചില വഴികള്‍

കൃത്യനിഷ്ഠ പാലിക്കുക എന്നതാണ് ചില ആളുകളെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ലളിതമെന്ന് തോന്നുമെങ്കിലും കാര്യത്തോട് അടുക്കുമ്പോള്‍ ശരിയാകാത്ത അവസ്ഥ. കൃത്യനിഷ്ഠ ജീവിതത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട് ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്തവരുണ്ട്. ചിലര്‍ക്ക് വലിയ നഷ്ടങ്ങള്‍ വരെയുണ്ടായിട്ടുണ്ടാവാം. അത്തരക്കാര്‍ക്ക്, ജീവിതത്തില്‍ കൃത്യനിഷ്ഠ നേടിയെടുക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ചില ടിപ്സുകളാണ് താഴെ പറയുന്നത്.

1. കുടുംബത്തിനും കൂട്ടുകാര്‍ക്കും വേണ്ടി

കുടുംബം, കൂട്ടുകാര്‍ പോലുള്ള സമൂഹത്തോട് ഒന്നിച്ചു ചെയ്യേണ്ട പ്രവര്‍ത്തികളിലാണ് കൃത്യനിഷ്ഠ കൂടുതല്‍ പാലിക്കപ്പെടേണ്ടത്. അങ്ങനെ വരുമ്പോള്‍ അവരെയും നാം മാനിക്കുന്നുണ്ട് എന്ന ചിന്ത അവരില്‍ വരും. സമയം  പാലിക്കാനുള്ള അവരുടെ പരിശ്രമത്തെ നമ്മുടെ അലസത കൊണ്ട് നാം വിലയില്ലാതാക്കി മാറ്റാന്‍ പാടില്ല.

2. പങ്കാളിയ്ക്കു വേണ്ടി

സമയനിഷ്ഠ പാലിക്കുക എന്നത് ജീവിതപങ്കാളിയോടും നാം കാണിക്കുന്ന പരിഗണനയുടെയും കരുതലിന്റെയും അടയാളമാണ്. അവരെ ബഹുമാനിക്കുന്നുവെന്നും സ്‌നേഹിക്കുന്നുവെന്നും തോന്നിപ്പിക്കും.

3. മക്കള്‍ക്കു വേണ്ടി

നിങ്ങളെ കണ്ടും കേട്ടുമാണല്ലോ മക്കളും നല്ല ശീലങ്ങള്‍ പഠിക്കുക. നാം ശീലിക്കാത്ത ഒരു കാര്യം എങ്ങനെ മക്കളെ പഠിപ്പിക്കും. മുതിര്‍ന്ന കുട്ടികളാണെങ്കില്‍ അവരോടുള്ള കരുതല്‍ പ്രകടിപ്പിക്കാനും കൃത്യനിഷ്ഠ ഉപകരിക്കും.

4. നിങ്ങള്‍ക്കു വേണ്ടി

കൃത്യനിഷ്ഠ പലപ്പോഴും, അടുക്കും ചിട്ടയും സമാധാനവും ജീവിതത്തില്‍ കൊണ്ടുവരും. ആശങ്കയും ആകുലതയും ടെന്‍ഷനും ഒഴിയും. അതോടെ മനസും ശരീരവും എപ്പോഴും ഫ്രഷായി ഇരിക്കുകയും എല്ലാ കാര്യത്തിനും സമയം തികയുന്നതായി അനുഭവപ്പെടുകയും ചെയ്യും.